കപ്പ ചിപ്സ് നിര്‍മ്മാണം
കൂടുതല്‍ വരുമാനം കുറഞ്ഞ മുതല്മുടക്ക്
കപ്പ ചിപ്സില്‍ ലാഭം 25,000
ലളിതമായ നിര്‍മ്മാണ പ്രക്രിയ.
വീട്ടിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബിസിനസ് ആരംഭിക്കാം.
വിശാലമായ വിപണിയും ഉയര്‍ന്ന ഡിമാന്റും.
വീട്ടമ്മമാര്‍ക്കു പോലും തുടങ്ങാവുന്ന സംരംഭം.
കുറഞ്ഞ മുതല്‍മുടക്ക്
നിര്‍മ്മാണ രീതി
കപ്പ തൊലി കളഞ്ഞ് സ്ലൈസിംഗ് മെഷീന്‍ ഉപയോഗിച്ച് കനം കുറച്ച് അരിഞ്ഞ്
എണ്ണയില്‍ വറുത്തെടുത്ത് അതില്‍ പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും
മുളകുപൊടിയും തൂകുന്നു. ഇത് തണുക്കുമ്പോള്‍ വ്യത്യസ്ത അളവുകളില്‍
പായ്ക്കുകളിലാക്കി ലേബല്‍ ചെയ്ത് വില്‍ക്കാം.
ഉപകരണങ്ങള്‍
സ്ലൈസിംഗ് മെഷീന്‍, വെയിംഗ് മെഷീന്‍, സീലിംഗ് മെഷീന്‍ എന്നിവയും ചിപ്സ്
വറുക്കാനാവശ്യമായ പാത്രങ്ങളും മാത്രം മതിയാകും ഈ സംരംഭത്തിന്.
വരുമാനം
ദിവസം 150 കിലോ കപ്പ ഉപയോഗപ്പെടുത്തി നിര്‍മ്മാണം നടത്തുമ്പോള്‍ 50 കിലോ
ചിപ്സ് ലഭിക്കും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു യൂണിറ്റിന് മാസം
ചെലവുകള്‍ കഴിച്ച് 25000 രൂപ ലാഭം ഉണ്ടാക്കാന്‍ കഴിയും.
ശ്രദ്ധിക്കേണ്ടവ
ചെറിയ അളവില്‍ നിര്‍മ്മാണം ആരംഭിക്കുക.
കുടുംബാംഗങ്ങളുടെ സഹകരണം ഉറപ്പാക്കിയാല്‍ ചെലവുകള്‍ കുറച്ച് വരുമാനം
വര്‍ദ്ധിപ്പിക്കാം.
Fssai പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടുക.
ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമെങ്കില്‍ മെഷിനറികള്‍ സ്ഥാപിക്കുക.
പരിശീലനം
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കപ്പ ചിപ്സ് നിര്‍മ്മാണം നടത്താന്‍
ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും സാങ്കേതികവിദ്യയും
തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര കിഴങ്ങ്
വർഗ വിള ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭിക്കും.