കാലിച്ചാക്ക് പടുത നിര്‍മ്മാണം
ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക് ചാക്കുകള്‍ ശേഖരിച്ച് വ്യത്യസ്ത
വലിപ്പത്തില്‍ പടുതകള്‍ ഉണ്ടാക്കി വില്‍ക്കുന്നതാണ് ബിസിനസ്. ചരക്കു
വാഹനങ്ങളുടെ മുകളില്‍ വലിച്ച് കെട്ടുന്നതിന്, നിര്‍മ്മാണ പ്രവര്‍ത്തികള്‍
നടക്കുമ്പോള്‍ മറ കെട്ടുന്നതിന്, പൊടിയും വെയിലും തടയുന്നതിന് തുടങ്ങിയ
ആവശ്യങ്ങള്‍ക്കാണ് ഇത്തരം പടുതകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
സാധാരണ പ്ലാസ്റ്റിക് പടുതകളെ അപേക്ഷിച്ച് വില കുറവാണ് എന്നതാണ് ഇത്തരം
ചാക്ക് പടുതകളുടെ പ്രത്യേകത. പടുതകള്‍ നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക്
ഗ്രാന്യൂള്‍സ് പായ്ക്ക് ചെയ്ത് വരുന്ന ചാക്കു കളാണ് അനുയോജ്യം. ഇത്തരം
ചാക്കുകള്‍ പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് അസംസ്കൃതവസ്തുവായി ഉപയോഗിക്കുന്ന
ഫാക്ടറികളില്‍ നിന്നും ശേഖരിക്കാം.
പടുത നിര്‍മ്മാണം
പ്ലാസ്റ്റിക് ചാക്കുകള്‍ വാങ്ങി അതിലെ തയ്യല്‍ നീക്കം ചെയ്ത് നെടുകെ
മുറിച്ച് ഷീറ്റാക്കുന്നു. ഇവ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി
വ്യത്യസ്ത വലിപ്പത്തില്‍ തുന്നിച്ചേര്‍ത്ത് പടുതകള്‍ ഉണ്ടാക്കുന്നു. ഇവയുടെ
വശങ്ങളും നന്നായി സ്റ്റിച്ച് ചെയ്യുന്നു. ശേഷം ഇവ മടക്കി പായ്ക്ക് ചെയ്ത്
വില്‍ക്കാം.
മുതല്‍മുടക്ക്
ഇന്‍ഡസ്ട്രിയല്‍ സ്റ്റിച്ചിംഗ് മെഷീന്‍, ആവശ്യമായ ഫര്‍ണിച്ചര്‍, കട്ടിംഗ്
സാമഗ്രികള്‍, മറ്റ് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ പ്ലാസ്റ്റിക് ചാക്ക്
കൊണ്ടുള്ള പടുത നിര്‍മ്മാണം ആരംഭിക്കാന്‍ ആവശ്യമാണ്. ഇവ വാങ്ങി 75,000 രൂപ
മുതല്‍മുടക്കില്‍ നിര്‍മ്മാണം ആരംഭിക്കാം.
വരുമാനം
ഇത്തരത്തില്‍ വ്യത്യസ്ത വലിപ്പത്തിലുള്ള പടുതകള്‍ നിര്‍മ്മിച്ച്
വില്‍ക്കുന്നത് 15 മുതല്‍ 20 ശതമാനം വരെ ലാഭം ലഭിക്കുന്ന ഒരു മേഖലയാണ്.
നല്ല നിലയില്‍ പടുതകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയാല്‍ രണ്ടു ലക്ഷം
രൂപയുടെ വില്‍പ്പനയും 35,000 രൂപ വരുമാനവും നേടാം.
ശ്രദ്ധിക്കേണ്ടവ
തയ്യല്‍ അറിയാമെങ്കില്‍ ഇത് ഒരു കുടുംബ സംരംഭമായി തുടങ്ങാവുന്ന ബിസിനസ്
ആണ്.
ചരക്ക് വണ്ടികളില്‍ ഇത്തരം പടുതകള്‍ ഏറെ ഉപയോഗിക്കുന്നു. വിപണി
കണ്ടെത്താന്‍ പ്രയാസം വരില്ല.
മെഷിനറികളുടെ വിലയുടെ ഒരു നിശ്ചിത ശതമാനം ജില്ലാ വ്യവസായ കേന്ദ്രത്തില്‍
നിന്നും സബ്സിഡി കിട്ടാം.
No comments:
Post a Comment