ബാത്ത് സോപ്പ്‌ നിര്‍മ്മാണം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Sunday, September 14, 2014

ബാത്ത് സോപ്പ്‌ നിര്‍മ്മാണം


ആവശ്യമായ സാധനങ്ങള്‍:
കാസ്റ്റിക് സോഡ : 200 ഗ്രാം
ടാല്‍കം പൌഡര്‍ : 200 ഗ്രാം
വെളിച്ചെണ്ണ : 1 കിലോഗ്രാം
വെള്ളം : 600 മില്ലീലിറ്റര്‍
കളര്‍ : 5 ഗ്രാം
പെര്‍ഫ്യൂം : 25  മില്ലീലിറ്റര്‍

നിര്‍മ്മിക്കുന്ന  വിധം:

200 ഗ്രാം കാസ്റ്റിക് സോഡ മില്ലീലിറ്റര്‍ വെള്ളത്തില്‍ തലേദിവസം ലയിപ്പിച്ചു വെക്കണം. സ്റ്റീല്‍ പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പിറ്റേദിവസം സോപ്പുണ്ടാക്കുന്നതിനു മുന്‍പായി 1 കിലോഗ്രാം വെളിച്ചെണ്ണയില്‍ നിന്ന്‍ 100 ഗ്രാം മാറ്റി വെക്കുക. ബാക്കി വെളിച്ചെണ്ണ ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. അതില്‍ 200 ഗ്രാം ടാല്‍കം പൌഡര്‍ ഇട്ട് നന്നായി ഇളക്കുക. ഒരു വശത്തേക്ക് മാത്രമേ ഇളക്കാവൂ (തിരിച്ച് ഇളക്കിയാല്‍ പിരിഞ്ഞു പോകും). ഈ ടാല്‍കം പൌഡര്‍ ലായനിയിലേക്ക് തലേദിവസം തയ്യാറാക്കി വച്ചിരുന്ന കാസ്റ്റിക് സോഡാ ലായനി കുറേശ്ശെയായി ഒഴിച്ച് ഒരു വശത്തേക്കു മാത്രം ഇളക്കുക. ഈ മിശ്രിതം കുഴമ്പു രൂപത്തിലാകുമ്പോള്‍ മാറ്റി വെച്ച 100 ഗ്രാം വെളിച്ചെണ്ണയില്‍ നിന്ന്‍ കുറച്ച് എടുത്ത്‌ അതില്‍ കളര്‍ ലയിപ്പിച്ച് ഈ മിശ്രിതത്തില്‍ ഒഴിച്ച് നന്നായി ഇളക്കുക. കുഴമ്പു രൂപത്തിലാകുമ്പോള്‍ പെര്‍ഫ്യൂം ചേര്‍ത്ത്‌ വീണ്ടും നന്നായി ഇളക്കുക. അച്ചില്‍ വെളിച്ചെണ്ണ പുരട്ടിയത്തിനു ശേഷം മിശ്രിതം അച്ചിലേക്ക് ഒഴിക്കുക. 3 മണിക്കൂര്‍ കഴിയുമ്പോള്‍ അച്ചില്‍ നിന്നും ഇളക്കിയെടുക്കുക. 20 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവൂ. കളറും പെര്‍ഫ്യൂമും മാറ്റിയാല്‍ വിവിധ തരത്തിലുള്ള സോപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയും.

Tag: How to make home made bathroom soap, Small Business Idea, Work from home

4 comments:

Unknown said...

9946208220training institute

Unknown said...

നിർമ്മാണത്തെ കുറിച് കൂട് തൽ അറിയാൻ എന്താ ചെയണ്ടത് ? എന്റെ നമ്പർ 9946782104

Unknown said...

അച്ച് എവിടെ നിന്ന് കിട്ടും

Unknown said...

സോപ്പ് ഉണ്ടാകാനുള്ള സാമഗ്രികൾ ഏത് ആപ്പ്ലൂടെയാണ് purchase ചെയ്യേണ്ടത് എവിടെ നിന്നാണ് ലഭിക്കുക പ്ലീസ് ഹെല്പ് 9747914326