ഡാന്‍സ് കോസ്റ്റ്യൂം നിര്‍മ്മാണം
ഗാര്‍മെന്റുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ആ
മേഖലയില്‍ കിടമത്സരം കുറഞ്ഞതും വ്യത്യസ്തതയുള്ള തുമായ ഒരു സംരംഭം ആണ്
ഡാന്‍സ് കോസ്റ്റ്യൂം നിര്‍മ്മാണം. കുട്ടികള്‍ക്ക് പ്രദര്‍ശന, മത്സര
പരിപാടികളില്‍ പങ്കെടുക്കുന്നതിന് മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി,
നാടോടിനൃത്തം തുടങ്ങിയ
നൃത്തരൂപങ്ങള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതാണ്
ബിസിനസ്. ഇതിനാവശ്യമായ തുണിത്തരങ്ങള്‍ ബംഗളൂരു, കൊല്‍ക്കത്ത
എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം. ഇവ ഡിസൈന്‍ അനുസരിച്ച് കട്ട് ചെയ്ത്
സ്റ്റിച്ച് ചെയ്യുന്നു. പിന്നീട് അലങ്കാരങ്ങള്‍ പിടിപ്പിക്കുന്നു. ശേഷം
നന്നായി തേച്ച് മടക്കി പായ്ക്ക് ചെയ്ത് വില്‍ക്കാം.
മുതല്‍മുടക്ക്
ഡാന്‍സ് കോസ്റ്റ്യൂമുകളുടെ നിര്‍മ്മാണം നടത്തുന്നതിന് ഹൈസ്പീഡ്
സ്റ്റിച്ചിംഗ് മെഷീനുകള്‍, കട്ടിംഗ് ഉപകരണങ്ങള്‍, അയണിംഗ് മെഷീന്‍,
ഫര്‍ണിച്ചര്‍ എന്നിവ ആവശ്യമാണ്. ഒരു ലക്ഷം രൂപ മുതല്‍മുടക്കില്‍ ഈ ബിസിനസ്
തുടങ്ങാന്‍ കഴിയും.
വരുമാനം
30 മുതല്‍ 40 ശതമാനം വരെ ലാഭം ലഭിക്കുന്ന മേഖലയാണ് ഡാന്‍സ് കോസ്റ്റ്യൂം
നിര്‍മ്മാണം. നല്ല നിലയില്‍ ഡിസൈന്‍ ചെയ്ത് കോസ്റ്റ്യൂമുകള്‍ നിര്‍മ്മിച്ച്
വിപണനം നടത്തുന്ന ഒരു യൂണിറ്റിന് 50,000 രൂപയ്ക്ക് മുകളില്‍ മാസ വരുമാനം
ഉണ്ടാക്കാന്‍ കഴിയും.
ശ്രദ്ധിക്കേണ്ടവ
ട്രേഡിഷണല്‍ രീതിയില്‍ തനിമ നിലനിര്‍ത്തിക്കൊണ്ട് ഡാന്‍സ് വസ്ത്രങ്ങള്‍
നിര്‍മ്മിച്ച് നല്‍കാന്‍ സാധിക്കണം.
സ്കൂളുകള്‍, കോളേജുകള്‍, നൃത്ത പഠന കേന്ദ്രങ്ങള്‍, മത്സര പരിപാടികളില്‍
പങ്കെടുക്കുന്ന കുട്ടികള്‍ എന്നിവരില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കും.
മെഷിനറിയ്ക്ക് വ്യവസായ വകുപ്പിന്റെ സബ്സിഡി ലഭിക്കാന്‍ സാധ്യതയുണ്ട്.