#6 Business Ideas in India Toilet Soap Making Malayalam ടോയിലറ്റ് സോപ്പ്... - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Friday, January 19, 2018

#6 Business Ideas in India Toilet Soap Making Malayalam ടോയിലറ്റ് സോപ്പ്...


Whatsapp Number : 8848407347
 Facebook page: https://fb.me/NiyasAyoor 
ടോയിലറ്റ് സോപ്പുണ്ടാക്കി നേടാം 50,000 
ടോയിലറ്റ് സോപ്പ് നിര്‍മ്മാണം 
ദൈനംദിന ഉപഭോഗമുള്ള വസ്തു. പ്രാദേശികമായി വിപണി കണ്ടെത്താം. ആയുര്‍വേദ തൈലങ്ങളോ പച്ച മരുന്നുകളോ ചേര്‍ത്ത് വൈവിധ്യം കൊണ്ടുവരാം. സങ്കീര്‍ണ്ണതയില്ലാത്ത നിര്‍മ്മാണ രീതി. താരതമ്യേന വിലക്കുറവില്‍ വില്‍ക്കാന്‍ സാധിക്കും. സമാനമായ ഉല്‍പ്പന്നങ്ങള്‍ ക്രമേണ ഉല്‍പ്പാദിപ്പിക്കാം.
നിര്‍മ്മാണ രീതി
 വെളിച്ചെണ്ണ, കാസ്റ്റിക് പൊട്ടാഷ്, സോഡിയം സിലിക്കേറ്റ്, വെള്ളം, കളര്‍, പെര്‍ഫ്യൂം തുടങ്ങിയവ ഉപയോഗിച്ചാണ് ടോയിലറ്റ് സോപ്പ് നിര്‍മ്മിക്കുന്നത്. ഗ്ലിസറിന്‍ കൂടി ചേര്‍ത്താല്‍ അത് നല്ല പത കിട്ടാന്‍ കാരണമാകും. ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്ത് ആയുര്‍വേദ സോപ്പ് ഉല്‍പ്പാദിപ്പിക്കാന്‍ ഡ്രഗ് കണ്ട്രോളറുടെ അനുമതി ആവശ്യമാണ്‌..
മുതല്‍മുടക്ക്
 വലിയ മുതല്‍മുടക്ക് ഇല്ലാതെ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കാം. പരീക്ഷണം വിജയകരമായാല്‍ മുപ്പതിനായിരം സോപ്പ് പ്രതിമാസം നിര്‍മ്മിക്കാന്‍ രണ്ട് ലക്ഷം രൂപ നിക്ഷേപിച്ച് നിര്‍മ്മാണ സാമഗ്രികള്‍ സ്ഥാപിക്കാം.
വരുമാനം
 പ്രതിമാസം 30,000 സോപ്പുകള്‍ ഉല്‍പ്പാദനം നടത്തി വില്‍ക്കുന്ന യൂണിറ്റിന് മൂന്നരലക്ഷം രൂപയുടെ വിറ്റുവരവു ലഭിക്കും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെലവുകള്‍ കഴിച്ച് 50,000 – 60,000 രൂപ ലാഭം ഉണ്ടാക്കാന്‍ കഴിയും.
ശ്രദ്ധിക്കേണ്ടവ
 അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ലാഭനഷ്ടങ്ങളെ കാര്യമായി സ്വാധീനിക്കും. ഉല്‍പ്പാദിപ്പിക്കുന്ന സോപ്പിന്റെ ഒരു വലിയഭാഗം സ്വന്തമായി വിപണനം ചെയ്യാന്‍ സാധിച്ചാല്‍ അത് ലാഭക്ഷമത ഉയര്‍ത്തും. സോപ്പിന്റെ ആകൃതിയും, നിറവും, സുഗന്ധവും വ്യത്യസ്തമാക്കി വൈവിധ്യം കൊണ്ടുവരാം.