Facebook page: https://fb.me/NiyasAyoor
Whatsapp Number : 8848407347
പേപ്പര്‍ കപ്പ് നിര്‍മ്മാണം
ഇന്ന് വളരെ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് പേപ്പര്‍ കപ്പുകള്‍. കപ്പുകള്‍ ആവശ്യമുള്ള ആകൃതിയിലും വലിപ്പത്തിലും നിര്‍മ്മിച്ചെടുക്കുന്ന ആട്ടോമാറ്റിക് മെഷീനുകളിലാണ് ഉല്‍പ്പാദനം നടത്തുന്നത്. ഒരു മിനിറ്റില്‍ അന്‍പത് മുതല്‍ അറുപത് കപ്പുകള്‍ വരെയാണ് ആട്ടോമാറ്റിക് മെഷീനുകളില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഈ മെഷീനുകള്‍ ലളിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നവയാണ്.
ആവശ്യമായ അളവുകളില്‍ കട്ട് ചെയ്ത പേപ്പറുകള്‍ മെഷീനില്‍ ഫീഡ് ചെയ്യുന്നു. ഒരു വശത്ത് പോളി എത്തിലീന്‍ കോട്ട് ചെയ്ത പേപ്പറുകളാണ് പേപ്പര്‍ കപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഈ പേപ്പര്‍ കപ്പിന്റെ ആകൃതിയില്‍ മടക്കി സൈഡ്ബോഡി സീല്‍ ചെയ്യുന്നു. പിന്നീട് കപ്പിന്റെ അടിഭാഗം പഞ്ച് ചെയ്ത് ഉറപ്പിക്കുന്നു. ശേഷം മുകള്‍ഭാഗത്ത് കോളര്‍ ചുരുട്ടി എടുക്കുന്നു. ഇങ്ങനെയാണ് നിര്‍മ്മാണം നടത്തുന്നത്.
കപ്പുകളുടെ ആകൃതിയും വലിപ്പവും വ്യത്യസ്ത ഡൈകള്‍ ഉപയോഗിച്ച് ക്രമീകരിക്കുന്നു. 50ml മുതല്‍ 330ml വരെ കപ്പാസിറ്റിയുള്ളതും 120ml വരെ ഉയരം ഉള്ളതുമായ പേപ്പര്‍ കപ്പുകളാണ് ഈ മെഷീന് നിര്‍മ്മിക്കാനാകുക. പേപ്പര്‍ കപ്പിന് 170 – 280 Gsm ഉള്ള പേപ്പറുകളാണ് പൊതുവേ ഉപയോഗിക്കുന്നത്. വലിയ ഓര്‍ഡര്‍ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് കസ്റ്റം ഡിസൈനില്‍ കപ്പുകള്‍ നല്‍കാന്‍ കഴിയും.
മുതല്‍മുടക്ക്
പേപ്പര്‍ കപ്പ് നിര്‍മ്മാണം നടത്തുന്ന ആട്ടോമാറ്റിക് മെഷീന് 5.25 ലക്ഷം രൂപ മുതല്‍ 7 ലക്ഷം രൂപ വരെ വില വരും. സാമാന്യം വലിപ്പമുള്ള ഈ മെഷീന് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇനത്തിലും ഒരു നല്ല തുകയാകും. കൂടാതെ GSTയും ഉണ്ട്.
വരുമാനം
ആട്ടോമാറ്റിക് മെഷീന്‍ ഉപയോഗിച്ച് പേപ്പര്‍ കപ്പ് നിര്‍മ്മാണം നടത്തി നല്ല നിലയില്‍ വിപണനം നടത്തുന്ന ഒരു യൂണിറ്റിന് 80,000 രൂപ മാസവരുമാനം ഉണ്ടാക്കാന്‍ കഴിയും.
ശ്രദ്ധിക്കേണ്ടവ
മെഷിനറി വാങ്ങുമ്പോള്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ടു വാങ്ങിയാല്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
സമീപ പ്രദേശങ്ങളിലെ ഷോപ്പുകള്‍, കാറ്ററിംഗ് ഏജന്‍സികള്‍ എന്നിവ കേന്ദ്രീകരിച്ച് നേരിട്ടും ദൂരസ്ഥലങ്ങളില്‍ വിതരണക്കാര്‍ വഴിയും വിപണനം നടത്താം.
മെഷിനറിയ്ക്ക് വ്യവസായ വകുപ്പിന്റെ സബ്സിഡി ലഭിക്കാന്‍ സാധ്യതയുണ്ട്.