ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Saturday, October 25, 2014

ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം

ഈടായി ഒന്നും നല്‍കാനില്ലാത്തവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന സംരംഭമാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട്. പുത്തന്‍ തലമുറ വ്യവസായികള്‍ക്ക്‌ അവരുടെ സ്വപ്‌നങ്ങളും ആശയങ്ങളും അനുസരിച്ചുള്ള ഒരു ചെറുകിട വ്യവസായം ആരംഭിക്കുന്നതിനു കൊളാറ്ററല്‍ സെക്യൂരിറ്റിയോ മൂന്നാമതൊരാളുടെ ഗ്യാരന്റിയോ ഇല്ലാതെ ബാങ്ക്‌ വായ്‌പ ലഭ്യമാക്കാനാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ സിഡ്‌ബിയുമായി ചേര്‌ന്ന്‌ ക്രെഡിറ്റ്‌ ഗ്യാരന്റി ഫണ്ട്‌ ട്രസ്റ്റ്‌ ആരംഭിച്ചത്‌. ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ). സിജിടിഎംഎസ്ഇയില്‍ അംഗങ്ങളായ ബാങ്കുകള്‍ വഴി ലഭ്യമാകുന്ന വായ്പയ്ക്ക് സിജിടിഎംഎസ്ഇ ഈടുനില്‍ക്കും.

സൂക്ഷ്‌മ, ചെറുകിട വ്യവസായങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാ യൂണിറ്റുകള്‍ക്കും കൊളാറ്ററല്‍ സെക്യുരിറ്റി ഇല്ലാതെ 10 ലക്ഷം രൂപ വരെ വായ്‌പ നല്‍കുന്ന സ്‌കീമാണിത്‌. അതുപോലെ കൊളാറ്ററല്‍ സെക്യുരിറ്റി ഇല്ലാതെ തന്നെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഒരു കോടി രൂപവരെ നല്‍കുന്ന പദ്ധതികളുമുണ്ട്‌. സിജിടിഎംഎസ്‌ഇ (ക്രെഡിറ്റ്‌ ഗ്യാരന്റി ഫണ്ട്‌ ട്രസ്റ്റ്‌ ഫോര്‍ മൈക്രോ ആന്‍ഡ്‌ സ്‌മോള്‍ എന്റര്‍പ്രൈസസ്‌)യുമായി ചേര്‍ന്നാണ്‌ ഫെഡറല്‍ ബാങ്ക്‌ ഈ വായ്‌പാ പദ്ധതിക്ക്‌ രൂപം നല്‍കിയത്‌.

 പുതുതായി തുടങ്ങിയവയ്‌ക്കും നിലവിലുള്ളവയ്‌ക്കും  ഇത്തരത്തില്‍ ഒരു കോടി രൂപ വരെ വായ്‌പ നല്‍കുന്നു. വായ്‌പ വാങ്ങിയ ആള്‍ തന്നെ ഇതിനായി മൊത്തം തുകയുടെ 80 ശതമാനം വരെ (സ്‌ത്രീകള്‍/സിക്കിം പോലുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ യൂണിറ്റുകള്‍) ഗ്യാരന്റി കവര്‍ നല്‍കണം. സൂക്ഷ്‌മ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുന്ന 5 ലക്ഷം വരെയുള്ള വായ്‌പയ്‌ക്ക്‌ 85 ശതമാനമാണ്‌ ഗ്യാരന്റി നല്‍കേണ്ടത്‌.

No comments: