നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കി നേടാം 25,000
നാടന്‍ പലഹാരങ്ങള്‍ ഒരു പാര്‍ട്ട് ടൈം ജോലിപോലെ ചെയ്യാവുന്ന ഒരു ബിസിനസാണ് നാടന്‍ പലഹാര നിര്‍മ്മാണം. വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്താം. വീട്ടമ്മമാര്‍ക്ക് പോലും നടത്തിക്കൊണ്ടു പോകാവുന്ന ബിസിനസ്. മുടക്കുമുതല്‍ ഇല്ലാത്തതിനാല്‍ നഷ്ടസാധ്യത ഇല്ല. നാടന്‍ പലഹാരങ്ങള്‍ പക്കാവട, മിക്സ്ചര്‍, അച്ചപ്പം, കുഴലപ്പം, ചീട, ചുരുട്ട്, മുറുക്ക് പോലുള്ള നാടന്‍ പലഹാരങ്ങള്‍ നിര്‍മ്മിച്ച് നേരിട്ടും ബേക്കറികള്‍ മറ്റ് കടകള്‍ എന്നിവ വഴി വില്‍ക്കുന്നതാണ് ബിസിനസ്. ഇവ നിര്‍മ്മിച്ച് തണുപ്പു തട്ടാതെ വലിയ ടിന്നുകളില്‍ സൂക്ഷിച്ച് ആവശ്യാനുസരണം വിതരണം ചെയ്യാം.
മുതല്‍മുടക്ക്
നാടന്‍ പലഹാരങ്ങള്‍ നിര്‍മ്മിക്കാന്‍ വീട്ടിലെ അടുക്കള തന്നെ ഉപയോഗപ്പെടുത്തിയാല്‍ മതി. കൂടുതല്‍ പാത്രങ്ങളും ടിന്നുകളും വാങ്ങാന്‍ 10,000 രൂപയോളം മതിയാകും.
വരുമാനം
വിറ്റുവരവിന്റെ നാല്‍പ്പത് ശതമാനത്തോളം ലാഭം കിട്ടാവുന്ന ഒരു ബിസിനസാണ് ഇത്. ദിവസം 2,500 രൂപയുടെ വിറ്റുവരവു നേടിയാല്‍ത്തന്നെ ചെലവുകള്‍ കഴിച്ച് 25,000 രൂപ മാസം ലാഭം ഉണ്ടാക്കാന്‍ കഴിയും. ശ്രദ്ധിക്കേണ്ടവ
എല്ലാ ദിവസങ്ങളിലും ഉല്‍പ്പാദനം നടത്തേണ്ട ആവശ്യമില്ല. പലഹാരങ്ങളുടെ ഷെല്‍ഫ് ലൈഫ് അനുസരിച്ച് ഉല്‍പ്പാദനം നടത്തുക. ഒരു സമയം ഒരേ പലഹാരം കൂടുതല്‍ ഉണ്ടാക്കുന്നതാകും സൗകര്യവും ആദായകരവും. പലഹാരങ്ങളുടെ ഗുണവും രുചിയും സ്ഥിരമായി നിലനിര്‍ത്തുക.