നമ്മളില്‍പലരും ഒരു സംരംഭം സ്വന്തമായി ആരംഭിക്കുന്നതിനെപ്പറ്റി ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ആലോചിച്ചിട്ടുള്ളവരാണ്. എന്നാല്‍ പലവിധ കാരണങ്ങള്‍കൊണ്ട് നമ്മളില്‍ പലരുടേയും ഈ ആഗ്രഹം ആഗ്രഹമായിത്തന്നെ അവശേഷിക്കുന്നു. ഇത്തരം തടസ്സങ്ങള്‍ മറികടന്നു കൊണ്ട് എങ്ങനെ ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാം എന്ന്‍മനസ്സിലാക്കാം.
ഒരു നല്ല ബിസിനസ് ഐഡിയ എവിടെ നിന്നും കണ്ടെത്താം, സംരംഭം തുടങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ആവശ്യമായ പരിശീലനം എവിടെ നിന്നും ലഭിക്കും, മൂലധനം എങ്ങനെ കണ്ടെത്താം, ഗവണ്മെന്റില്‍നിന്നും എന്തൊക്കെ സഹായങ്ങള്‍ ലഭിക്കും തുടങ്ങി ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയാണ് ഇവിടെ.
ഒരാള്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
- സംരംഭകത്വം നിങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന്‍കണ്ടെത്തുക
- മുന്‍പേ നടന്നവരെപ്പറ്റി മനസ്സിലാക്കുക
- ബിസിനസ് ആശയം കണ്ടെത്തുക
- കേരളത്തില്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകളും ബിസിനസ് ആശയങ്ങളും
- ആശയത്തെ പരിശോധനക്ക്‌വിധേയമാക്കുക
- ആവശ്യമായ പരിശീലനം നേടുക
- ഉത്പന്നം / സേവനം തെരഞ്ഞെടുക്കുക
- സ്ഥലം തെരഞ്ഞെടുക്കുക
- പ്രോജക്ട് തയ്യാറാക്കുക
- വ്യവസായ വകുപ്പുമായി ബന്ധപ്പെടുക
- മൂലധനം കണ്ടെത്തുക
- നിയമപരമായ അനുവാദങ്ങള്‍നേടുക
- സ്ഥലവും കെട്ടിടവും
- മെഷിനറി
- വൈദ്യുതിയും വെള്ളവും
- തൊഴിലാളി നിയമനം
- അസംസ്കൃത വസ്തുക്കള്‍
- ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്
- വിപണനം
Tag: How to start a business in kerala, kerala business ides, entrepreneurship training kerala
No comments:
Post a Comment