കൂണ്‍ എന്നു കേട്ടാല്‍ നമ്മുടെ ഓര്മ്മപയില്‍ വരുന്നത് വര്ഷപകാലങ്ങളില്‍ പറമ്പുകളിലും ജീര്ണ്ണി ച്ച മരക്കുറ്റികളിലും വളര്ന്നു വരുന്ന വിവിധ ആകൃതിയിലും വര്ണ്ണുങ്ങളിലും ഉള്ള പലതരം കൂണുകളാണ്. ഈ കൂണുകള്‍ സസ്യലോകത്തില്‍ ഹരിതരഹിത സസ്യങ്ങളുടെ കൂട്ടത്തില്‍ പ്പെടുന്ന കുമിളുകളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്.
ആദികാലം മുതല്‍ മനുഷ്യന്‍ കൂണുകളെ ഭക്ഷ്യ വസ്തുവായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അന്നു മഴക്കാലത്ത് നാട്ടിന്പുരറങ്ങളില്‍ മാത്രം ലഭ്യമായിരുന്ന കൂണുകള്‍ ഇന്ന് എല്ലാസമയത്തും എല്ലാ സ്ഥലത്തും ലഭ്യമാവുന്നതുപോലെ കൂണ്‍ കൃഷി പുരോഗമിച്ചിട്ടുണ്ട്. ഇതിനു കാരണം കൂണില്‍ അടങ്ങിയിരിക്കുന്ന മണം, രുചി പോഷകഗുണങ്ങള്‍ എന്നിവയാണ്. വികസന രാജ്യങ്ങളിലെല്ലാം ഇന്ന് കൂണ്‍ കൃഷി വിപുലപ്പെട്ടുവരികയാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാരുടെയും കൃഷിക്കാരുടെയും പരിശ്രമഫലമായി ഇവയുടെ കൃഷി ഇന്ന് എളുപ്പവും ലാഭകരവുമായിത്തീര്ന്നി ട്ടുണ്ട്.
ഭൂമുഖത്ത് ഏകദേശം നാല്പത്തയ്യായിരം കൂണിനങ്ങള്‍ ഉണ്െടങ്കിലും അവയില്‍ ഭക്ഷ്യയോഗ്യമായവ ഏകദേശം രണ്ടായിരം ഇനങ്ങളാണ്. ഇതില്‍ എഴുപതോളം ഇനങ്ങള്‍ ശാസ്ത്രീയമായി കൃഷിചെയ്യാം എന്നു കണ്ടുപിടിച്ചിട്ടുണ്െടങ്കിലും 2025 ഇനങ്ങള്‍ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വിവിധരാജ്യങ്ങളില്‍ കൃഷി ചെയ്യുന്നുള്ളൂ.
ലോകത്തില്‍ ആദ്യമായി ശാസ്ത്രീയമായ രീതിയില്‍ കൂണ്കൃിഷി തുടങ്ങിയത് 17ാം നൂറ്റാണ്ടില്‍ ഫ്രാന്സിലാണ്. പിന്നീട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ചൈന, തയ്വാന്‍, കൊറിയ, തായ്ലന്റ്, ജപ്പാന്‍, ഇന്ത്യ മുതലായ രാജ്യങ്ങളിലേക്കും കൂണ്‍ കൃഷി വ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി കൂണ്‍ കൃഷിയെപ്പറ്റി പ0നം നടത്തിയത് 1908ല്‍ സര്‍.ഡേവിഡ് ബ്രയിന്‍ എന്ന ശാസ്ത്രജ്ഞനായിരുന്നു. എന്നാല്‍ വിപുലമായ രീതിയില്‍ കൂണ്‍ കൃഷി ആരംഭിച്ചത് 1960ലാണ്. വൈറ്റ് ബട്ടന്‍ മഷ്റും എന്ന ഇനമാണ് ആദ്യമായി കൃഷി ചെയ്യുന്നതിന് ഉപയോഗിച്ചത്. കേരള ത്തില്‍ കൂണ്‍ കൃഷിയുടെ സാദ്ധ്യതകളെപ്പറ്റിയുള്ള പ0നങ്ങള്‍ ആരംഭിച്ചത് 197075 കാലഘട്ടത്തില്‍ കാര്ഷിയക സര്വ്വഞകലാശാലയാണ്. ഇപ്പോള്‍ കേരളാ കാര്ഷി ക സര്വ്വഞകലാശാലയുടെ കീഴിലുള്ള മിക്ക ഗവേഷണകേന്ദ്രങ്ങളിലും കൂണ്‍ കൃഷിയെക്കുറിച്ച് ഗവേഷണങ്ങള്‍ നടന്നുവരുന്നു.
ഇന്ത്യയില്‍ പ്രധാനമായും വൈറ്റ്, ബട്ടന്‍ കൂണ്‍, വൈക്കോല്‍ കൂണ്‍, ചിപ്പിക്കൂണ്‍ എന്നീയിനം കൂണുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. ഇവയില്‍ ചിപ്പിക്കൂണ്‍ ഇനമാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി, ചെലവ് കുറഞ്ഞ രീതിയില്‍ ഏറ്റവും ലാഭകരമായി കൃഷിചെയ്യുവാന്‍ പറ്റിയത്.
• കൂണ്‍ കൃഷിയുടെ ആവശ്യം
ഇന്നു വര്ദ്ധി ച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയ്ക്കനുസരിച്ച് എല്ലാവര്ക്കും പൂര്ണ്ണിമായ പോഷകം കിട്ടുവാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കേണ്ടതു വളരെ അത്യാവശ്യമാണ്. ശരീരത്തിനാവശ്യമായ ഊര്ജ്ജം നല്കുയന്നതോടൊപ്പം തന്നെ ശരിയായ രീതിയില്‍ മാംസ്യവും ധാതുക്കളും ജീവകങ്ങളും ശരീരത്തിന്റെ വളര്ച്ചിയ്ക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ നാട്ടിലെ ആരോഗ്യപ്രശ്നത്തില്‍ മാംസ്യത്തിന്റെ കുറവ് ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍, കൃഷിചെയ്യുന്ന സ്ഥലം വിസ്തൃതമാക്കുന്നത് സാധ്യമല്ല. അധികം സ്ഥലവും മുതല്‍ മുടക്കും ഇല്ലാതെ കുറഞ്ഞ ചെലവില്‍ ഭക്ഷ്യവസ്തു ഉല്പാദിപ്പിക്കുവാന്‍ പറ്റിയ മാര്ഗ്ഗ്മാണ് കൂണ്കൃവഷി. ഒരു ഭക്ഷ്യ വസ്തു എന്ന നിലയില്‍ മാംസ്യത്തിന്റെ കുറവ് പരിഹരിക്കുവാന്‍ കൂണിന് ഒരു പ്രധാന പങ്കുവഹിക്കുവാന്‍ കഴിയും. ആഫ്രിക്കപോലുള്ള അവികസിത രാജ്യങ്ങളില്‍ മാംസ്യത്തിന്റെ കുറവു പരിഹരിക്കുന്നതിനായി ലോകഭക്ഷ്യ കാര്ഷിതക സംഘടന (എഅഛ) ശുപാര്ശ് ചെയ്തിട്ടുള്ള ഏറ്റവും ചിലവു കുറഞ്ഞ ഒരു ഭക്ഷണപദാര്ത്ഥനമാണ് കൂണ്‍. മാംസ ഭുക്കുകള്ക്കും സസ്യ ഭുക്കുകള്ക്കും ഭക്ഷിക്കുവാന്‍ പറ്റിയ ഏക ഭക്ഷണമാണിത്. ഇതിന്റെ മണവും രുചിയും ആരെയും ആകര്ഷിറക്കുന്നതുമാണ്. പ്രമേഹ രോഗികള്ക്കും ഹൃദയ സംബന്ധ മായ അസുഖങ്ങള്‍ ഉള്ളവര്ക്കും എല്ലാ പ്രായത്തിലുള്ളവര്ക്കും കൂണ്‍ ഒരു ഉത്തമാഹാരമാണ്.
സാധാരണയായി എല്ലാ കൃഷിക്കും അധിക സ്ഥലവും വെള്ളവും ആവശ്യമാണ്. എന്നാല്‍ കുറഞ്ഞ അളവ് സ്ഥലവും വെള്ളവും ഉള്ളവര്ക്കും കൂണ്‍ കൃഷി ആദായകരമായി ചെയ്യുവാന്‍ സാധിക്കും. മറ്റ് കൃഷികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ സ്ഥലത്തില്‍ നിന്നും കൂടിയ ഉല്പാദനം ലഭിക്കുന്നത് ഈ കൃഷിയുടെ ഒരു പ്രത്യേകതയാണ്.
മറ്റു കൃഷികളില്‍ നിന്നു ലഭിക്കുന്ന ഉപയോഗ്യശൂന്യമായ വസ്തുക്കളും, ഉപവസ്തുക്കളും (ആ്യുൃീറൌര) അദായകരമായ രീതിയില്‍ കൂണ്‍ കൃഷിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കും.
തൊഴിലില്ലാത്ത യുവാക്കള്ക്കും , വീട്ടമ്മമാര്ക്കും ഈ കൃഷിയിലൂടെ സ്വയം തൊഴില്‍ കണ്െടത്തുവാന്‍ സാധിക്കും. കേരളത്തിലെ കാലാവസ്ഥയില്‍ ചിപ്പിക്കൂണ്‍ കുറഞ്ഞ ചെലവില്‍ ലാഭകരമായി കൃഷിചെയ്യുവാന്‍ പറ്റിയ കൂണിനമാണ്. ഇതിന്റെ കൃഷി രീതികളെക്കുറിച്ചും, വിത്തുല്പാദത്തെക്കുറിച്ചും ഉള്ള പരിശീലനം കാര്ഷി്ക സര്വ്വലകലാശാലയുടെ ഗവേഷണകേന്ദ്രങ്ങളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും ലഭിക്കുന്നു.
• കൂണിന്റെ പോഷക ഗുണങ്ങള്‍
നമ്മുടെ ശരീരത്തിന്റെ വളര്ച്ച യ്ക്ക് ആവശ്യമായ വളരെയധികം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു സമ്പൂര്ണ്ണപ ആഹാരമാണ് കൂണ്‍. പോഷകമൂല്യത്തിന്റെ കാര്യത്തില്‍ കൂണ്‍, പച്ചക്കറികള്ക്കും മേലെയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 70 കിലോഗ്രാം തൂക്കമുള്ള ആരോഗ്യമുള്ള ഒരാളിന് ആവശ്യമുള്ള പോഷകമൂല്യങ്ങള്‍, 100 മുതല്‍ 200 ഗ്രാം ഉണങ്ങിയ, കൂണില്‍ നിന്നും ലഭിക്കുന്നു എന്നു കണ്ടിരിക്കുന്നു. രുചിയിലും, മണത്തിലും, പോഷകഗുണത്തിലും, മുന്നിട്ടുനില്ക്കുരന്ന ഒരു ആഹാരമാണിത്.
• മാംസ്യം
കൂണില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷകം, മാംസ്യം അഥവാ പ്രോട്ടീനാണ്. ഈ മാംസ്യത്തിന് ദഹനശേഷി വളരെ കൂടുതലാണ് (70 ശതമാനം). മനുഷ്യ ശരീരത്തിനാവശ്യമായ അമിനോ അമ്ളങ്ങള്‍ എല്ലാം തന്നെ അടങ്ങിയിട്ടുള്ള ഏക സസ്യാഹാരമാണ് കൂണ്‍. ഇതിനാല്‍ കൂണിലെ മാംസ്യത്തെ 'സമീകൃത മാംസ്യം' (ഇീാുഹലലേ ുൃീലേശി) എന്നു വിളിക്കുന്നു.
• അമിനോ അമ്ളങ്ങള്‍
ശരീരത്തിനു സ്വന്തമായി നിര്മ്മി ക്കുവാന്‍ സാധിക്കാത്തതും എന്നാല്‍ അവശ്യം വേണ്ടതുമായ എട്ട് അമിനോ അമ്ളങ്ങള്‍ (ഋലിൈശേമഹ മാശിീ മരശറ) കൂണില്‍ അടങ്ങിയിട്ടുണ്ട്. ജന്തുജന്യമായ മാംസ്യത്തില്‍ കണ്ടുവരുന്ന ചില അവശ്യ അമിനോ അംമ്ളങ്ങളും കൂണില്‍ ഉണ്ട്. ലൈസിന്‍, ട്രപ്റ്റോഫാന്‍ എന്നീ അമിനോ അമ്ളങ്ങള്‍ കൂണില്‍ അടങ്ങിയിരിക്കുന്നതാണ് ഇതിനു മാംസതുല്യമായ രുചിയും, മണവും നല്കു്ന്നത്. ഇതിനാല്‍ കൂണിനെ 'സസ്യഭുക്കുകളുടെ ഇറച്ചി' (ഢലഴലമേയഹല ാലമ) എന്നു പറയുന്നു. ഒരു വയസ്സിനു താഴെയുള്ള കുട്ടികള്ക്ക് ആഹാരത്തിലൂടെ ലഭിക്കേണ്ട 'ഹിസ്റിഡിന്‍' എന്ന അമിനോ അമ്ളവും കൂണില്‍ അടങ്ങിയിട്ടുണ്ട്.
• ജീവകം
കൂണിലടങ്ങിയിട്ടുള്ള മറ്റൊരു പ്രധാന ഘടകം ജീവകം അഥവാ വിറ്റാമിനുകളാണ്. നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ തയാമിന്‍, റൈബോഫ്ളേവിന്‍, നയാസിന്‍, ബയോട്ടിന്‍, അസ്കോര്ബിമക് ആസിഡ്, ഫോളിക് ആസിഡ് എന്നീ 'ബി' വിറ്റാമിനുകളുടെ ഒരു കലവറയാണ് കൂണ്‍. സാധാരണയായി ഒരു പച്ചക്കറിയിലും ഫോളിക് ആസിഡ്, ബയോട്ടിന്‍ എന്നീ ജീവകങ്ങള്‍ കാണാറില്ല. എന്നാല്‍ കൂണില്‍ ഇവ രണ്ടും അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് എന്ന ജീവകം, ചുവന്ന രക്താണുക്കളുടെ (ഞആഇ) ഉല്പാദനത്തിന് വളരെ അത്യാവശ്യമാണ്. അതിനാല്‍ രക്തക്കുറവ്, വിളര്ച്ച മുതലായ രോഗങ്ങള്‍ തടയുന്നതിനു കൂണ്‍ വളരെ നല്ലതാണ്.
• ധാതുലവണങ്ങള്‍
പല പച്ചക്കറികളിലും പഴവര്ഗ്ഗാങ്ങളിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ധാതുലവണങ്ങള്‍ കൂണില്‍ അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, കാല്സ്യം , മഗ്നീഷ്യം, സോഡിയം മുതലായവയാണ് കൂണില്‍ അടങ്ങിയിരിക്കുന്ന പ്രധാന ധാതുലവണങ്ങള്‍.
• അന്നജം
കൂണില്‍ അന്നജത്തിന്റെ അളവ് വളരെ കുറവാണ്. ഇത് പ്രധാനമായും ഗ്ളൈക്കോജന്‍ ആയിട്ടാണ് കൂണില്‍ അടങ്ങിയിരിക്കുന്നത്. രക്തത്തിലേക്ക് വളരെ വേഗം ഗ്ളൈക്കോജന്‍ ആഗിരണം ചെയ്യപ്പെടുന്നു. കൂടാതെ കൈറ്റിന്‍, ഹെമിസെല്ലുലോസ് എന്നിവയും അന്നജത്തിന്റെ രൂപത്തില്‍ കൂണിലടങ്ങിയിട്ടുണ്ട്. സ്റാര്ച്ചുംറ തനി പഞ്ചസാരയും (എൃലല ൌഴമൃ) ഒട്ടും തന്നെ അടങ്ങിയിട്ടില്ല
• കൊഴുപ്പ്
കൂണില്‍ അടങ്ങിയിട്ടുള്ള കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഈ കൊഴുപ്പില്‍ കൊളസ്ട്രോള്‍ ഒട്ടും അടങ്ങിയിട്ടില്ല. ഇതിനുപകരമായി എര്ഗോറസ്റീറോള്‍ ആണ് അടങ്ങി യിരിക്കുന്നത്. ഇത് വിറ്റാമിന്‍ 'ഡി' ആയി ശരീരത്തിനുള്ളില്‍ പരിവര്ത്തിനം ചെയ്യപ്പെടുന്നു. ശരീരത്തിനാവശ്യമായ അപൂരിത ഫാറ്റി ആസിഡുകളായ ലീനോളിക്ക് ആസിഡ് തുടങ്ങിയ കൂണില്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കുവാന്‍ കൂണ്‍ സഹായിക്കുന്നു.
• നാരുകള്‍
കൂണില്‍ അധികം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനേന്ദ്രിയങ്ങളുടെ ശരിയായ പ്രവര്ത്തിനത്തിന് സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗം, അപ്പെന്ഡിഹസൈറ്റിസ്, ചെറുകുടലിലെ കാന്സൂര്‍, മറ്റു കുടല്‍ രോഗങ്ങള്‍ എന്നിവ തടയുന്നതിനും നാരുകള്‍ സഹായിക്കുന്നു.
• കൂണ്‍ സംരക്ഷിതാഹാരം
കൂണില്‍ അടങ്ങിയിട്ടുള്ള ക്ഷാരഗുണമുള്ള ധാതുലവണങ്ങളും നാരുകളും ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായകരമാണ്, ഊര്ജ്ജിവും, കൊഴുപ്പും, വളരെ കുറവായതുകൊണ്ടും നല്ല ഗുണമേന്മയുള്ള മാംസ്യവും, വിറ്റാമിനുകളും, ധാതുലവണങ്ങളും, നാരുകളും അടങ്ങിയിട്ടുള്ളതുകൊണ്ടും പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, ഉയര്ന്നര രക്തസമ്മര്ദ്ദംു എന്നീ അസുഖങ്ങളുള്ളവര്ക്ക്ണ വളരെ യോജിച്ച ഒരു ഭക്ഷ്യപദാര്ത്ഥ്മാണ് കൂണ്‍. പ്രമേഹരോഗികള്ക്ക് ഇതു ഒരു ഉത്തമാഹാരമായതിനാല്‍ ഇതിനെ 'പ്രമേഹക്കാരുടെ ആനന്ദം' (ഉലഹശഴവ ീള വേല റശമയലശേര) എന്നു പറയുന്നു. നമ്മുടെ ആഹാരത്തില്‍ നിത്യവും കൂണ്‍ ഉള്പ്പെുടുത്തിയാല്‍ മേല്പ്പയറഞ്ഞ അസുഖങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത വളരെയധികം കുറയുന്നു. ഇതു കൊണ്ടാണ് കൂണിനെ ഒരു സംരക്ഷിതാഹാരം എന്നു പറയുന്നത്.
• ഔഷധ ഗുണങ്ങള്‍
കൂണില്‍ പല തരത്തിലുള്ള ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. രോഗകാരികളായ ബാക്ടീരിയ, വൈറസ്, പ്രൊട്ടോസോവ മുതലായ അണുക്കള്ക്കെിതിരെ പ്രവര്ത്തിിക്കുന്ന പല രാസജീവ ഘടകങ്ങളും കൂണില്‍ അടങ്ങിയിട്ടു ള്ളതായി കണ്െടത്തിയിട്ടുണ്ട്. പോളിയോ, ഇന്ഫ്ളു വന്സാാ എന്നീ രോഗങ്ങള്‍ ഉണ്ടാക്കുന്ന വൈറസുകള്ക്കെ തിരെ പ്രവര്ത്തിിക്കുന്ന 'ഇന്റര്ഫിറോണ്‍' (കിലൃേളലൃീി) എന്ന വസ്തു ശരീര കോശങ്ങളില്‍ നിര്മ്മി ക്കുന്നതിനുള്ള കഴിവും ചിപ്പിക്കൂണ്‍ പതിവായി കഴിക്കുന്നവര്ക്ക് ഉണ്ടാകുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. ജപ്പാന്‍, ഇംഗ്ളണ്ട്, അമേരിക്ക മുതലായ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നും ചിപ്പിക്കൂണ്‍ പതിവായി ഭക്ഷിക്കുന്നവര്ക്ക്് കാന്സിര്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചിലയിനം കൂണുകള്‍ പലതരം ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.
കൂണ്‍ എന്നു പറയുമ്പോള്‍ നിവര്ത്തി പ്പിടിച്ച ഒരു കുടയുടെ രൂപമാണ് നമ്മുടെ മനസ്സില്‍ വരുന്നത്. കൂണുകളില്‍ ഏറിയ പങ്കിനും ഇങ്ങനെ കുട രൂപമാണുള്ളത്. കുടയുടെ ആകൃതിയിലുള്ള ഈ ഭാഗത്തിനു പൈലിയസ് എന്നു പറയുന്നു. എന്നാല്‍ ചിപ്പിക്കൂണ്‍ സാധാരണയായി കുടരൂപത്തിലുള്ള ഒരു കൂണല്ല. അതിന് ഒരു ചിപ്പിയുടെ ആകൃതിയാണുള്ളത്. ഈ ഇനം കൂണില്‍ കുട, തണ്ട് ഇവ തമ്മില്‍ പ്രകടമായ വ്യത്യാസം കാണുകയില്ല. കുട ഏതാണ്ട് രണ്ട്-മൂന്ന് ഇഞ്ച് വിസ്താരമുള്ളതും മാംസളവുമായിരിക്കും. തണ്ട് വളരെ ചെറുതും മൂന്നിഞ്ച് വരെ നീളമുള്ളതും കുടയുടെ ഒരു വശത്തായി പിടിപ്പിച്ചിട്ടുള്ളതുമായിരിക്കും ഈ തണ്ടിനെ 'സ്റെപ്പ്' എന്നു പറയുന്നു. കുടയുടെ അടിഭാഗത്ത് ചക്രത്തിന്റെ തണ്ടുകള്‍ പോലെ കാണുന്ന ഭാഗത്തിന് അറകള്‍ അഥവാ പാളികള്‍ എന്നു പറയുന്നു. ഈ അറകള്ക്കു ള്ളിലാണ് കൂണിന്റെ വിത്തുകള്‍ അഥവാ സ്പോറുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. ചിലയിനം കൂണുകളില്‍ കുടയോട് ചേര്ന്ന് തണ്ടില്‍ മോതിര വളയം പോലെ ഒരു ഭാഗം കാണാം. ഇതിനെ ആനൂലസ് എന്നുപറയും. വേറെ ചിലയിനം കൂണുകളില്‍ തണ്ടിന്റെ ചുവട്ടില്‍ ബള്ബിനന്റേയോ കപ്പിന്റേയോ ആകൃതിയില്‍ പരുപരുത്ത വോള്വന എന്ന ഭാഗം കാണാം. കൂണിന്റെ വേര് വോള്വനയ്ക്കു ള്ളിലൂടെ അവ വളരുന്ന മാധ്യമത്തിനുള്ളിലേക്ക് പോകുന്നു. സാധാരണഗതിയില്‍ കുടയുടെ മുകള്‍ ഭാഗം തൊലിപോലുള്ള ഒരു ആവരണം കൊണ്േടാ ശല്ക്കളങ്ങള്കൊൊണ്േടാ ആവരണം ചെയ്തിരിക്കും. അത്തരം കൂണുകള്‍ സാധാരണ ഗതിയില്‍ ഭക്ഷണത്തിനായി ഈ തൊലി/ ശല്ക്കണങ്ങള്‍ നീക്കം ചെയ്തതിനു ശേഷമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ചിപ്പിക്കൂണ്‍ ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഒരു ഭാഗവും നീക്കം ചെയ്യേണ്ടതില്ല.
കൂണുകളുടെ വംശവര്ദ്ധനനം അവ ഉല്പാദിപ്പിക്കുന്ന സ്പോറുകള്‍ വഴിയാണ്. ഇവ വായുവില്ക്കൂനടി വ്യാപിച്ച് മണ്ണിലോ മരകൊമ്പുകളിലോ മറ്റ് വസ്തുക്കളിലോ പതിയുന്നു. അനുകൂലമായ കാലാവസ്ഥയില്‍, അനുകൂലമായ വസ്തുക്കളില്‍ ഇവ മുളച്ച് തന്തുക്കള്‍ ഉണ്ടാക്കി വീണ്ടും വളരുന്നു. എന്നാല്‍ കൂണ്‍ കൃഷി ചെയ്യുമ്പോള്‍ കൂണ്വിനത്തായി ഉപയോഗിക്കുന്നത് തന്തുക്കളില്നിഷന്ന് പ്രത്യേകരീതിയില്‍ വളര്ത്തി യെടുക്കുന്ന 'സ്പോണ്‍' എന്നപേരില്‍ അറിയപ്പെടുന്ന കൂണ്‍ വിത്താണ്.
വയ്‌ക്കോല്‍, അറക്കപ്പൊടി, ചകിരിച്ചോര്‍, വാഴപ്പോള എന്നീ ജൈവ മാദ്ധ്യമങ്ങളില്‍ കൂണ്‍ വളര്ത്താ വുന്നതാണ്. എന്നാല്‍, വയ്‌ക്കോലില്‍ വളരുമ്പോഴാണ് കൂണില്നി ന്ന് കൂടുതല്‍ വിളവ് ലഭ്യമാകുന്നത്. നല്ലതുപോലെ ഉണങ്ങിയ പുതിയ വയ്‌ക്കോല്‍ അണുനശീകരണം നടത്തി വേണം കൃഷിക്ക് ഉപയോഗിക്കാന്‍.
അണുനശീകരണം നടത്തുന്നതിനായി വയ്‌ക്കോല്‍ 12 മണിക്കൂറോളം വെള്ളത്തില്‍ മുക്കിവയ്ക്കണം. പിന്നീട്, വയ്‌ക്കോല്‍ വെള്ളത്തില്‍ നിന്ന് വാരി, വെള്ളം വാലാന്‍ വയ്ക്കണം. വെള്ളം നന്നായി പോയശേഷം വീണ്ടും അണുനശീകരണം നടത്തണം.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതില്‍ വയ്‌ക്കോല്‍ ഇട്ട് 45 മിനിട്ടോളം തിളപ്പിച്ചോ, ആവി കയറ്റിയോ അണുനശീകരണം നടത്താവുന്നതാണ്. പിന്നീട്, വയ്‌ക്കോല്‍ വൃത്തിയുള്ള തറയില്‍ നിരത്തി ഉണക്കണം.
വിത്ത് പാകല്‍
വിത്ത് പാകാന്‍ പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ ഉപയോഗിക്കാം. വിത്ത് എടുക്കന്നതിന് മുന്പ്ി കൈകളും ഉപയോഗിക്കാനെടുക്കുന്ന പാത്രങ്ങളും വൃത്തിയായി കഴുകണം.
വിത്ത് ഒരു പാത്രത്തില്‍ എടുത്ത് കട്ടിയായിരിക്കുന്ന വിത്തിനെ കൈകൊണ്ട് പൊടിച്ച് വേര്തിുരിക്കണം. കൂണ്‍ നിറയ്ക്കാന്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക് കൂടിന് 10-15 ദ്വാരങ്ങള്‍ ഇടണം. കവറില്‍ ആദ്യം 5 സെ.മീ. കനത്തില്‍ വയ്‌ക്കോല്‍ ചുരുട്ടി വയ്ക്കണം. ഇത് കവറില്‍ ഉറപ്പിച്ചശേഷം വിത്തുകള്‍ വയ്‌ക്കോല്ചുരുട്ടുകളുടെ അരികുകളില്‍ ഇട്ടുകൊടുക്കണം.
ഇപ്രകാരം വയ്‌ക്കോലും വിത്തും കവറില്‍ നിറച്ച് കൂടിന്റെ മുകള്വരശം കെട്ടണം.ഇവ, ഇരുട്ടും തണുപ്പും അണുനശീകരണം നടത്തിയിട്ടുമുള്ള മുറിയില്‍ കെട്ടിത്തൂക്കുകയോ സ്റ്റാന്ഡുപകളില്‍ വയ്ക്കുകയോ ചെയ്യണം. മുറിയിലെ കാലാവസ്ഥ കൂണിന്റെ വളര്ച്ചകയ്ക്ക് അനുകൂലമാണെങ്കില്‍ 10-15 ദിവസംകൊണ്ട് വളര്ച്ചക പൂര്ത്തി യാകും.വെള്ളനിറത്തില്‍ തന്തുക്കള്‍ വയ്‌ക്കോലില്‍ നിറഞ്ഞുകഴിയുമ്പോള്‍ ഇവയെ പ്രകാശമുള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിലേക്ക് മാറ്റാം. ഈര്പ്പരമുള്ള മുറിയാണ് ഇതിന് അനുയോജ്യം.
മുറിയില്‍ തണുപ്പ് കുറവാണെങ്കില്‍ വശങ്ങളില്‍ ചാക്ക് നനച്ച് കെട്ടിത്തൂക്കാവുന്നതാണ്. രണ്ടു ദിവസത്തിന് ശേഷം ബെഡ്ഡുകളില്‍ വെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കണം. ഏകദേശം 4-5 ദിവസം കഴിയുമ്പോഴേക്കും കൂണ്മൊരട്ടുകള്‍ ബെഡ്ഡില്‍ പ്രത്യക്ഷപ്പെടും.
മൊട്ടുകള്‍ 2-3 ദിവസംകൊണ്ട് വിരിഞ്ഞുവരും. കവറിന് പുറത്തേക്ക് കൂണ്‍ വിരിഞ്ഞുകഴിഞ്ഞാല്‍ മുറിച്ച് എടുക്കാവുന്നതാണ്. വിളവെടുപ്പിന് ശേഷം ബെഡ്ഡ് നനച്ചുകൊടുക്കണം.ഒരു കവറില്‍ നിന്ന് ഏകദേശം അരക്കിലോ മുതല്‍ ഒരു കിലോ വരെ കൂണ്‍ ലഭ്യമാകും.
അണുനശീകരണം നടത്തുന്നതിനായി വയ്‌ക്കോല്‍ 12 മണിക്കൂറോളം വെള്ളത്തില്‍ മുക്കിവയ്ക്കണം. പിന്നീട്, വയ്‌ക്കോല്‍ വെള്ളത്തില്‍ നിന്ന് വാരി, വെള്ളം വാലാന്‍ വയ്ക്കണം. വെള്ളം നന്നായി പോയശേഷം വീണ്ടും അണുനശീകരണം നടത്തണം.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതില്‍ വയ്‌ക്കോല്‍ ഇട്ട് 45 മിനിട്ടോളം തിളപ്പിച്ചോ, ആവി കയറ്റിയോ അണുനശീകരണം നടത്താവുന്നതാണ്. പിന്നീട്, വയ്‌ക്കോല്‍ വൃത്തിയുള്ള തറയില്‍ നിരത്തി ഉണക്കണം.
വിത്ത് പാകല്‍
വിത്ത് പാകാന്‍ പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ ഉപയോഗിക്കാം. വിത്ത് എടുക്കന്നതിന് മുന്പ്ി കൈകളും ഉപയോഗിക്കാനെടുക്കുന്ന പാത്രങ്ങളും വൃത്തിയായി കഴുകണം.
വിത്ത് ഒരു പാത്രത്തില്‍ എടുത്ത് കട്ടിയായിരിക്കുന്ന വിത്തിനെ കൈകൊണ്ട് പൊടിച്ച് വേര്തിുരിക്കണം. കൂണ്‍ നിറയ്ക്കാന്‍ വച്ചിരിക്കുന്ന പ്ലാസ്റ്റിക് കൂടിന് 10-15 ദ്വാരങ്ങള്‍ ഇടണം. കവറില്‍ ആദ്യം 5 സെ.മീ. കനത്തില്‍ വയ്‌ക്കോല്‍ ചുരുട്ടി വയ്ക്കണം. ഇത് കവറില്‍ ഉറപ്പിച്ചശേഷം വിത്തുകള്‍ വയ്‌ക്കോല്ചുരുട്ടുകളുടെ അരികുകളില്‍ ഇട്ടുകൊടുക്കണം.
ഇപ്രകാരം വയ്‌ക്കോലും വിത്തും കവറില്‍ നിറച്ച് കൂടിന്റെ മുകള്വരശം കെട്ടണം.ഇവ, ഇരുട്ടും തണുപ്പും അണുനശീകരണം നടത്തിയിട്ടുമുള്ള മുറിയില്‍ കെട്ടിത്തൂക്കുകയോ സ്റ്റാന്ഡുപകളില്‍ വയ്ക്കുകയോ ചെയ്യണം. മുറിയിലെ കാലാവസ്ഥ കൂണിന്റെ വളര്ച്ചകയ്ക്ക് അനുകൂലമാണെങ്കില്‍ 10-15 ദിവസംകൊണ്ട് വളര്ച്ചക പൂര്ത്തി യാകും.വെള്ളനിറത്തില്‍ തന്തുക്കള്‍ വയ്‌ക്കോലില്‍ നിറഞ്ഞുകഴിയുമ്പോള്‍ ഇവയെ പ്രകാശമുള്ളതും വായു സഞ്ചാരമുള്ളതുമായ മുറിയിലേക്ക് മാറ്റാം. ഈര്പ്പരമുള്ള മുറിയാണ് ഇതിന് അനുയോജ്യം.
മുറിയില്‍ തണുപ്പ് കുറവാണെങ്കില്‍ വശങ്ങളില്‍ ചാക്ക് നനച്ച് കെട്ടിത്തൂക്കാവുന്നതാണ്. രണ്ടു ദിവസത്തിന് ശേഷം ബെഡ്ഡുകളില്‍ വെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കണം. ഏകദേശം 4-5 ദിവസം കഴിയുമ്പോഴേക്കും കൂണ്മൊരട്ടുകള്‍ ബെഡ്ഡില്‍ പ്രത്യക്ഷപ്പെടും.
മൊട്ടുകള്‍ 2-3 ദിവസംകൊണ്ട് വിരിഞ്ഞുവരും. കവറിന് പുറത്തേക്ക് കൂണ്‍ വിരിഞ്ഞുകഴിഞ്ഞാല്‍ മുറിച്ച് എടുക്കാവുന്നതാണ്. വിളവെടുപ്പിന് ശേഷം ബെഡ്ഡ് നനച്ചുകൊടുക്കണം.ഒരു കവറില്‍ നിന്ന് ഏകദേശം അരക്കിലോ മുതല്‍ ഒരു കിലോ വരെ കൂണ്‍ ലഭ്യമാകും.
No comments:
Post a Comment