പത്തനംതിട്ട: ചുരുങ്ങിയ ചെലവില്‍കൂടുതല്‍ആദായം തേനീച്ച കൃഷിയിലൂടെ നേടാന്‍ സാധിക്കുമെന്ന് നാരങ്ങാനം പഞ്ചായത്തിലെ ജോണ്‍വി.തോമസ് എന്ന എജി തെളിയിക്കുന്നു. കൃഷിഭവനില്‍നിന്ന് നല്‍കിയ 10 പെട്ടിയില്‍നിന്നാണ് എജി തേനീച്ച കൃഷിക്ക് തുടക്കമിടുന്നത്.
തികച്ചും ശാസ്ത്രീയമായ രീതികളിലൂടെ മാത്രമാണ് എജി കൃഷി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ചിലവ് കുറഞ്ഞ കൃഷിരീതി വേഗത്തില്‍ വ്യാപിപ്പിക്കാന്‍ ഇദ്ദേഹത്തിനായി. നിലവില്‍ നാരങ്ങാനം, കോഴഞ്ചേരി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും കുറിച്ചിമുട്ടത്തുമായി മുന്നൂറോളം തേനീച്ച കോളനികളാണ് എജി സ്ഥാപിച്ചിരിക്കുന്നത്.
തേനീച്ചപ്പെട്ടി നിര്‍മാണം, ഈച്ച സംരക്ഷണം, തേന്‍സംസ്‌കരണം, വിപണനം എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് തേനീച്ച കൃഷി. ക്ഷാമകാലം, ക്ഷേമകാലം എന്നിങ്ങനെ രണ്ട് കാലങ്ങളായാണ് തേനീച്ചയെ സംരക്ഷിക്കുന്നത്.
ജൂണ്‍ മുതല്‍ഒക്‌ടോബര്‍വരെയാണ് ക്ഷാമകാലം. പ്രകൃതിയില്‍തേന്‍ലഭ്യമല്ലാത്ത ഈ കാലത്ത് തേനീച്ച സംഭരിച്ചു വയ്ക്കുന്ന തേനാണ് ശേഖരിക്കുന്നത്. ആ കാലയളവില്‍ പഞ്ചസാര പാനിയാക്കി ആഴ്ച തോറും ഒരു കൂടിന് 200 മില്ലീലിറ്റര്‍എന്ന തോതില്‍ഓരോ തേനീച്ച കോളനിക്കും നല്‍കാറാണ് പതിവ്.
പൂക്കളും, പൂമ്പൊടിയും തേനും ധാരാളമായി പ്രകൃതിയില്‍ഉള്ള ക്ഷേമകാലത്ത് തേനീച്ച ഉത്പാദിപ്പിക്കുന്ന ബീ വാക്‌സ് മെഴുക് നെയില്‍പോളിഷ്, മെഴുകുതിരി, വാസലൈന്‍, സ്‌നോ, ലിപ്സ്റ്റിക് തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ പ്രധാന ഘടകമാണ്.
അന്താരാഷ്ട്ര വിപണിയില്‍ശ്രദ്ധേയമായ മറ്റൊരു വിഭവമാണ് റോയല്‍ജെല്ലി. തേനീച്ചക്കൂട്ടിലെ റാണിക്ക് കഴിക്കാന്‍മറ്റ് ഈച്ചകള്‍അവയുടെ തലച്ചോറിലെ ദ്രാവകവും ഏറ്റവും ഗുണമേന്മയുള്ള പൂമ്പൊടിയും ചേര്‍ത്തുണ്ടാക്കുന്നതാണിത്. അതുകൊണ്ട് തന്നെ ഇതിന് ആവശ്യക്കാരേറെയുമാണ്.
ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ബീ തെറാപ്പി ചികിത്സയും ഏറെ പ്രചാരമുള്ള ഒന്നാണ്. ജില്ലയില്‍ഗൂഡ്രിക്കല്‍റേഞ്ചില്‍പ്പെട്ട വനമേഖലയിലെ തേനാണ് ഏറ്റവും ഗുണമേന്മയുള്ളതെന്ന് വെള്ളായണി കാര്‍ഷിക കോളേജും പൂനെയിലെ ഹണി ഇന്‍ഫര്‍മേഷന്‍സെന്ററും വ്യക്തമാക്കുന്നു.
മൊബൈല്‍ ടവറുകള്‍വന്നതോടെ അവയില്‍ നിന്നുള്ള റേഡിയേഷന്‍ തേനീച്ചകളുടെ ദിശ മാറ്റുന്നതോടെ പരാഗണം ഫലപ്രദമായി നടക്കാതെ പോകുന്നതായും പഠനം പറയുന്നു. കീടനാശിനികളുടെ ഉപയോഗം തേനിലും കലരുന്നതിനാല്‍ ഇവയുടെ ഗുണമേന്മയെ അത് ബാധിക്കുന്നുണ്ട്.
തെങ്ങുകള്‍ക്കും മറ്റു വിളകള്‍ക്കുമിടയില്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിക്കുന്നത് വളരെ ഗുണകരമാണെന്ന് എജി സാക്ഷ്യപ്പെടുത്തുന്നു. മഴക്കാലത്ത് നനയാതെ സൂക്ഷിച്ചാല്‍ തേന്‍10 വര്‍ഷം വരെ കേടു കൂടാതിരിക്കും. വിവിധ കുടുംബശ്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും എജി കൂടുകള്‍ നിര്‍മിച്ച് നല്‍കാറുണ്ട്.
ഇടനിലക്കാരില്ലാത്ത കച്ചവട രീതിയിലൂടെ തേന്‍ കൃഷി ലാഭകരമാക്കാമെന്നും തേന്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പലിശയില്ലാ വായ്പാ പദ്ധതി മാതൃകയാക്കാവുന്നതാണെന്നും എജി അഭിപ്രായപ്പെട്ടു.

No comments:
Post a Comment