കണ്ണൂര്‍: റോമാക്കാര്‍ വിശുദ്ധരുടെ ഭക്ഷണമായും ഈജിപ്തുകാര്‍ ദേവതകളുടെ ആഹാരമായും ഗ്രീക്കുകാര്‍ യോദ്ധാക്കളുടെ സമരവീര്യം കൂട്ടാന്‍ സഹായിക്കുന്ന വസ്തുവായും കണക്കാക്കിയിരുന്ന ഒന്നാണ് കൂണ്‍. എന്നാല്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ തടിക്കടവിലെ ലിജോ ജോസഫിന് കൂണ്കൃമഷി ബിസിനസ്സാണ്. കുമ്പളവേലില്‍ മൂന്ന് വര്ഷസത്തോളമായി കൂണ്കൃ്ഷിയിലൂടെ നേട്ടങ്ങള്‍ കൊയ്യുകയാണ് അദ്ദേഹം. വീടിനോട് ചേര്ന്നു ണ്ടാക്കിയ ഷെഡ്ഡില്‍ പാല്ക്കൂ ണ്‍ കൃഷിയിലാണ് ലിജോ ഇപ്പോള്‍. മലയോരത്ത് അപൂര്വമായിക്കൊണ്ടിരിക്കുന്ന ഈ കൃഷിയില്‍ പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നുനേടിയ പരിശീലനം വഴിയാണ് ലിജോ നേട്ടങ്ങള്‍ കൊയ്തത്. പഞ്ചായത്തില്‍ തന്നെ ഈ കൃഷി ചെയ്യുന്ന ഏകവ്യക്തിയും ലിജോ ആണ്. പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്ന് കൂണ്‍ കൃഷിയില്‍ പ്രത്യേക പുരസ്‌കാരവും ലിജോ നേടിയിട്ടുണ്ട്.
രണ്ടുതരം കൂണാണ് പ്രചാരത്തിലുള്ളത്. വൈക്കോല്‍ മാധ്യമമാക്കിയ പാല്ക്കൂതണും പിന്നെ ചിപ്പിക്കൂണും. പാല്കൂലണ്‍ ആണ് ലിജോ കൃഷിചെയ്യുന്നത്. ചൂടുകാലത്താണ് പാല്ക്കൂ ണ്‍ സാധാരണ കൃഷി ചെയ്യുന്നത്. കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്ന് പാക്കറ്റ് ഒന്നിന് 24 രൂപ നിരക്കില്‍ വിത്തുവാങ്ങിയാണ് ലിജോ കൂണ്‍ കൃഷി ഒരുക്കുന്നത്. ഇപ്പോള്‍ കിലോവിന് 200 രൂപയോളം കിട്ടുന്നുണ്ട്. ഒരു ദിവസം പത്തുപാക്കറ്റ് വിത്ത് ഇട്ടാല്‍ ദിവസേന 10 കിലോഗ്രാം വരെ കൂണ്‍ ലഭിക്കും. വിത്തിട്ട് കൂണ്‍ പാകമായി വരുന്നതിന് നാല് ആഴ്ചകളോളം വേണ്ടിവരും. കൂടുതല്‍ കാലം കേടുവരാതെ നിലനില്ക്കുന്നതുകൊണ്ട് പാല്ക്കൂ ണിനോടാണ് ലിജോയ്ക്ക് താത്പര്യം.
വീട്ടില്‍ ഭാര്യ ബിന്സി യും അമ്മയും കൂണ്‍ കൃഷിയില്‍ ലിജോയെ സഹായിക്കുന്നുണ്ട്. പാരഡൈസ് മഷ്‌റൂംസ് എന്നാണ് ലിജോയുടെ കൂണ്‍ ഫാമിന്റെ പേര്.
No comments:
Post a Comment