Break fast items pathiri chapati curry business idea malayalam kerala - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Tuesday, February 6, 2018

Break fast items pathiri chapati curry business idea malayalam kerala



ചൂടാറാ വിഭവങ്ങളിലൂടെ വരുമാനം മാസം 50,000
ഓര്‍ഡര്‍ അനുസരിച്ച് തിന്നാന്‍ തയ്യാര്‍ വിഭവങ്ങളായ പൊറോട്ട, പത്തിരി, നൂല്‍പുട്ട്, ചപ്പാത്തി, വെള്ളയപ്പം എന്നിവകളും ആവശ്യമായ കറികളും തയ്യാര്‍ ചെയ്ത് നല്‍കുന്നതാണ് ബിസിനസ്. സങ്കീര്‍ണ്ണ തകള്‍ ഇല്ലാത്തതിനാല്‍ കുടുംബ സംരംഭമായും സ്ത്രീകള്‍ക്കും ഒക്കെ ചെയ്യാവുന്ന ഒരു ബിസിനസ് ആണ് ഇത്. പ്രാദേശികമായി തന്നെ ആവശ്യമായ ഓര്‍ഡറുകള്‍ ലഭിക്കും.റിസ്ക്ക് കുറവാണ്, ക്രെഡിറ്റ് കൊടുക്കേണ്ട ആവശ്യം വരുന്നില്ല, അസംസ്കൃതവസ്തുക്കള്‍ സുലഭമായി ലഭിക്കും, മെഷിനറികള്‍ ഉപയോഗിച്ച് ജോലിഭാരം കുറയ്ക്കാം, ചെറുതായി തുടങ്ങി പടിപടിയായി വികസിപ്പിക്കാം തുടങ്ങിയവ ഈ സംരംഭത്തിന്‍റെ മേന്മകള്‍ ആണ്. മെഷിനറികള്‍ക്ക് വ്യവസായ വകുപ്പിന്‍റെ സബ്സിഡി ലഭിക്കാനും സാധ്യതയുണ്ട്.
മുതല്‍മുടക്ക്
മിക്സിംഗ് മെഷീന്‍, ചപ്പാത്തി മെഷീന്‍, വെയിംഗ് മെഷീന്‍, അടുപ്പുകള്‍, അരിയാനുള്ള കത്തികള്‍, കൈകാര്യം ചെയ്യാനും പ്രോസസ് ചെയ്യാനുമുള്ള പാത്രങ്ങള്‍, ട്രേകള്‍ തുടങ്ങിയവ ഈ സംരംഭം തുടങ്ങാന്‍ ആവശ്യമാണ്. ഇവയ്ക്ക് എല്ലാം കൂടി മൂന്ന് ലക്ഷം രൂപ ആവശ്യമായി വരും.
വരുമാനം
ചൂടാറാ വിഭവങ്ങളുടെ നിര്‍മ്മാണം 20 മുതല്‍ 30 ശതമാനം വരെ ലാഭം ലഭിക്കുന്ന ഒരു  മേഖലയാണ്. നല്ല നിലയില്‍ ഇവ ഓര്‍ഡര്‍ അനുസരിച്ച് തയ്യാര്‍ ചെയ്ത് കൃത്യമായി വിതരണം ചെയ്‌താല്‍ മാസം രണ്ടര ലക്ഷം രൂപയുടെ കച്ചവടവും 50,000 രൂപയുടെ ലാഭവും ഉണ്ടാകും.
 മെഷീന്‍ വാങ്ങാന്‍:http://amzn.to/2BYl4Oo
ശ്രദ്ധിക്കേണ്ടവ
ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കള്‍ പ്രാദേശികമായി തന്നെ വാങ്ങാം.
തുടക്കത്തില്‍ പ്രാദേശികമായി പരസ്യം ചെയ്യുന്നത് നന്നായി ഓര്‍ഡര്‍ കിട്ടാന്‍ സഹായിക്കും.
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സമയത്ത് ഫ്രഷായി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കുക.
Fssai പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടുക.
Telegram Group link : https://goo.gl/cX1D1J
Whatsapp Number : 8848407347 (No Calls please)
Facebook page: https://fb.me/NiyasAyoor
www.youtube.com/c/BusinessideasinIndia