3D mobile cover printing business idea Kerala Malayalam മൊബൈല്‍ കവര്‍ പ്രിന്‍റിംഗ് - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Tuesday, February 6, 2018

3D mobile cover printing business idea Kerala Malayalam മൊബൈല്‍ കവര്‍ പ്രിന്‍റിംഗ്


3Dമൊബൈല്‍ കവര്‍ പ്രിന്‍റിംഗ്
ഇന്ന് നമ്മളില്‍ വളരെയധികം ആളുകള്‍ ഒന്നിലധികം മൊബൈല്‍ ഫോണുകള്‍ ഉള്ളവരാണ്. അതില്‍ തന്നെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരാണ് വലിയ ശതമാനം ആളുകള്‍. ഇന്ന് പുതുതായി വിപണിയില്‍ ഇറങ്ങുന്ന സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക്കൂട്ടുന്ന കാലമായി മാറിയിരിക്കുന്നു. കൈവശം ഉള്ള മൊബൈല്‍ ഫോണിന്‍റെ ബ്രാന്‍റും മോഡലും ഇന്ന് സ്റ്റാറ്റസ് സിംബല്‍ ആയി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ വളരെ സാധ്യതയുള്ള ബിസിനസ് ആണ് 3Dമൊബൈല്‍ കവര്‍ പ്രിന്‍റിംഗ്.
 മെഷീന്‍ വാങ്ങാന്‍: http://amzn.to/2scPZ9Z
വിപണിയില്‍ പ്രചാരത്തിലുള്ള മൊബൈല്‍ഫോണുകളുടെ പുറം കവറില്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ചിത്രങ്ങള്‍ 3D രീതിയില്‍ പ്രിന്‍റ് ചെയ്ത് ഫോണിന്‍റെ ഉപഭോക്താക്കള്‍ക്ക് നേരിട്ടോ ഷോപ്പുകള്‍ വഴിയോ എത്തിച്ചു കൊടുക്കുക- എന്നതാണ് ബിസിനസ്. സ്മാര്‍ട്ട്ഫോണ്‍ വിപണി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതും വലിയ മുതല്‍മുടക്കോ സാങ്കേതിക പ്രശ്നങ്ങളോ ഇല്ലാതെ ആരംഭിക്കാം എന്നതും ഈ ബിസിനസിന്‍റെ സവിശേഷതകളാണ്. ഫോണുകള്‍ ആക്സസറീസ് എന്നിവകള്‍ വില്‍ക്കുന്ന കടകളുടെ ഭാഗമായോ തനി ബിസിനസ് ആയോ ഇത് തുടങ്ങാം. ഇതിന് ഓണ്‍ലൈന്‍ വിപണിയും കിട്ടാം.
നിര്‍മ്മാണ രീതി 
ഫോണ്‍ കവറുകളില്‍ പ്രിന്‍റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രങ്ങള്‍ ആദ്യം സബ്ലിമേഷന്‍ പേപ്പറില്‍ പ്രിന്‍റ് ചെയ്ത് എടുക്കുന്നു. ആദ്യം പോളി കാര്‍ബണ്‍ കവര്‍ എന്ന് പേരുള്ള ബ്ലാങ്ക് മൊബൈല്‍ കവറില്‍ അതിന്‍റെ ഡൈ ഫിക്സ് ചെയ്യുന്നു. ശേഷം പ്രിന്‍റ് ചെയ്ത ചിത്രം കവറിനോട് ചേര്‍ത്ത് വെച്ച് സബ്ലിമേഷന്‍ ടേപ്പ് ഉപയോഗിച്ച് അത് ഒട്ടിക്കുന്നു. പിന്നീട് ടെമ്പറേച്ചര്‍ സെറ്റ് ചെയ്ത് വെച്ചിരിക്കുന്ന 3D സബ്ലിമേഷന്‍ വാക്വം പ്രിന്‍റര്‍ തുറന്ന് ഈ ഡൈകള്‍ അതില്‍ നിരത്തിവെച്ച് ആവശ്യമായ സെറ്റിംഗുകള്‍ ചെയ്യുന്നു. ശേഷം പ്രിന്‍റര്‍ അടച്ച് പത്ത് മിനിട്ടുനേരം പ്രവര്‍ത്തിപ്പിക്കുന്നു. സമയം കഴിയുമ്പോള്‍ പ്രിന്‍റര്‍ തുറന്ന് ഡൈകള്‍ പുറത്തെടുത്ത് അതില്‍ നിന്നും 3D പ്രിന്‍റിംഗ് പൂര്‍ത്തിയായ കവറുകള്‍ വേര്‍പെടുത്താം. ഇത്തരം പ്രിന്‍ററില്‍ ഒരേ സമയം പന്ത്രണ്ട് കവറുകള്‍ വരെ പ്രിന്‍റ് ചെയ്യാം.
മുതല്‍ മുടക്ക് 
3D സബ്ലിമേഷന്‍ വാക്വം പ്രിന്‍ററിന്‍റെ വില 35,000 രൂപയാണ്. ഇതോടൊപ്പം പേപ്പര്‍ പ്രിന്‍ററും ആവശ്യമാണ്‌ ഇതിനു 15,000 മുതല്‍ 30,000 രൂപ വരെ വിലവരും. അതോടൊപ്പം ഓരോ മോഡല്‍ ഫോണിനും വ്യത്യസ്തമായ ഡൈകള്‍ വേണം. ഒരു ഡൈക്ക് ശരാശരി ആയിരം രൂപ വിലവരും. ബിസിനസ് തുടങ്ങാന്‍ മിനിമം ഒരു ലക്ഷം രൂപ ആവശ്യമാണ്‌.

വരുമാനം 
ഒരു 3D മൊബൈല്‍ കവര്‍ പ്രിന്‍റ് ചെയ്തെടുക്കാന്‍ ഏകദേശം അന്‍പത് രൂപ വരെ ചെലവ് വരും. എന്നാല്‍ ഇത് ഇപ്പോള്‍ റീടെയില്‍ ഷോപ്പുകളില്‍ വില്‍ക്കുന്നത് മുന്നൂറ് രൂപയ്ക്ക് മുകളിലാണ്. നല്ല രീതിയില്‍ വിപണിയില്‍ മാര്‍ക്കറ്റ് ചെയ്‌താല്‍ വലിയ വരുമാനം നേടിത്തരുന്ന ഒരു ബിസിനസ് ആണിത്.