Whatsapp Number : 8848407347
Facebook page: https://fb.me/NiyasAyoor
www.youtube.com/c/BusinessideasinIndia
പപ്പടം പോലെ കാശുണ്ടാക്കാം
പപ്പട നിര്‍മ്മാണം
സാധാരണ പപ്പടം, കുട്ടി പപ്പടം, വട പപ്പടം, മസാല പപ്പടം എന്നിങ്ങനെ വ്യത്യസ്ത പപ്പടങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നതാണ് ബിസിനസ്. വ്യത്യസ്ത പപ്പടങ്ങള്‍ ഉണ്ടാക്കുന്നതിന് ഉഴുന്നുമാവ്, അരിപ്പൊടി, പപ്പട ക്കാരം, ഭക്ഷ്യഎണ്ണ, ഉപ്പ്, വെള്ളം എന്നിവ ഉപയോഗിക്കുന്നു. വിപണി ഉറപ്പാക്കുന്നതിന് ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിക്കണം. ഇത്തരത്തിലുള്ള ബിസിനസ് ആശയങ്ങള്‍ ഉള്ള വീഡിയോകള്‍ തുടര്‍ന്നും കാണുന്നതിന് ചാനല്‍ ചെയ്യുക ചെയ്യുകയും ബെല്‍ ബട്ടണ്‍ക്ലിക്ക് ചെയ്യുകയും ചെയ്യുക. നിര്‍മ്മാണരീതി പപ്പടത്തിന്റെ നിര്‍മ്മാണരീതി ലളിതമാണ്. ഗുണമേന്മയുള്ള ഉഴുന്നുപൊടി വെള്ളവും പപ്പട ക്കാരവും കലക്കിയതിന്റെ തെളിവെള്ളം ചേര്‍ത്ത് മിക്സിംഗ് മെഷീനില്‍ ഇട്ടു മിക്സ് ചെയ്യുന്നു. ശേഷം ഇത് മെഷീനില്‍ ഇട്ട് ഷീറ്റായി രൂപപ്പെടുത്തി എടുക്കുന്നു. ഇത് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് കട്ട് ചെയ്ത് ഉണക്കി പായ്ക്ക് ചെയ്ത് വില്‍ക്കാം. മുതല്‍മുടക്ക് മിക്സിംഗ് മെഷീന്‍, ഷീറ്റ് മേക്കിംഗ് മെഷീന്‍, കട്ടിംഗ് മെഷീന്‍ തുടങ്ങിയവ ഈ സംരംഭം തുടങ്ങാന്‍ ആവശ്യമാണ്. ഇവയ്ക്ക് എല്ലാം കൂടി അഞ്ചു ലക്ഷം രൂപ ആവശ്യമായി വരും. അധികം കടം കൊടുക്കാതെ ക്യാഷ് & ക്യാരി അടിസ്ഥാനത്തില്‍ നടത്താന്‍ കഴിയുന്ന ബിസിനസ് ആണിത്. വരുമാനം വിപണി നന്നായി പഠിച്ച് ഉല്‍പ്പാദനം നടത്തി സമീപ പ്രദേശങ്ങളില്‍ നേരിട്ടും ദൂരെയുള്ള സ്ഥലങ്ങളില്‍ വിതരണക്കാരെ ഉപയോഗിച്ചും വിപണനം നടത്തുന്ന ഒരു യൂണിറ്റിനു അന്‍പതിനായിരം രൂപയിലധികം പ്രതിമാസം സമ്പാദിക്കാം. ശ്രദ്ധിക്കേണ്ടവ തുടക്കത്തില്‍ മറ്റ് യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള പപ്പടം വാങ്ങി വിതരണം ചെയ്തും ബിസിനസ് തുടങ്ങാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, കാറ്ററിംഗ് ഏജന്‍സികള്‍ തുടങ്ങി വിപുലമായ വിപണി ലഭിക്കും. Fssai പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടുക.