Whatsapp Number : 8848407347
പണം നിറയുന്ന ബാഗ് നിര്‍മ്മാണം
ബാഗ് നിര്‍മ്മാണം
സ്കൂള്‍ കോളേജ് ബാഗുകള്‍, ലേഡീസ് ബാഗുകള്‍, ഓഫീസ് ബാഗുകള്‍, ട്രാവല്‍ ബാഗുകള്‍, ക്യാഷ് ബാഗുകള്‍, പഴ്സുകള്‍ എന്നിങ്ങനെ വ്യത്യസ്ത ബാഗുകള്‍ ഉണ്ടാക്കി വില്‍ക്കുന്നതാണ് ബിസിനസ്. വിപണിയില്‍ കിടമത്സരം ഉണ്ടെങ്കിലും എപ്പോഴും ഡിമാന്റ് ഉള്ള ഒരു ഉല്‍പ്പന്നമാണ് ബാഗുകള്‍. ഇത് ചെറിയ മുതല്‍മുടക്കില്‍ തുടങ്ങാവുന്നതാണ്. ഗുണമേന്മയുള്ള നിര്‍മ്മാണ സാമഗ്രികള്‍ ശേഖരിച്ച് വിപണി സശ്രദ്ധം നിരീക്ഷിച്ച് അതാത് സമയത്തെ ട്രെന്‍ഡിനനുസരിച്ചുള്ള ഡിസൈനുകളും മോഡലു കളും അനുസരിച്ച് ബാഗുകളുടെ നിര്‍മ്മാണം നടത്തി വില്‍പ്പന നടത്താന്‍ കഴിയണം. ഫാന്‍സി ഷോപ്പുകള്‍, ചെരുപ്പ് കടകള്‍, ബാഗുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ വഴി വില്‍ക്കാം. സ്കൂളുകളെ സമീപിച്ച് നേരിട്ടും വില്‍ക്കാം.
മുതല്‍മുടക്ക്
തയ്യല്‍ ജോലിയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അനാ യാസം തുടങ്ങാവുന്ന ഒന്നാണ് ബാഗ് നിര്‍മ്മാണം. അല്ലാത്തവര്‍ക്ക് വിദഗ്ധരായ രണ്ട് തൊഴിലാളികളെ ആശ്രയിച്ചും ഉല്‍പ്പാദനം തുടങ്ങാം. ആവശ്യമായ മെഷിനറികളും ഉപകരണങ്ങളും വാങ്ങി ഒരു ലക്ഷം രൂപ മുതല്‍മുടക്കില്‍ ബാഗ് നിര്‍മ്മാണം ആരംഭിക്കാം.
വരുമാനം
വ്യത്യസ്ത തരത്തിലുള്ള ബാഗുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നത് 20 മുതല്‍ 30 ശതമാനം വരെ ലാഭം ലഭിക്കുന്ന ഒരു മേഖലയാണ്. നല്ല നിലയില്‍ ക്വാളിറ്റിയുള്ള ബാഗുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയാല്‍ രണ്ടുലക്ഷം രൂപയുടെ വില്‍പ്പനയും 50,000 രൂപ വരുമാനവും നേടാം.
ശ്രദ്ധിക്കേണ്ടവ
തയ്യല്‍ അറിയാമെങ്കില്‍ ഭാര്യയ്ക്ക് ഉല്‍പ്പാദനത്തിലും ഭര്‍ത്താവിന് വിപണനത്തിലും ശ്രദ്ധിച്ച് ഇത് ഒരു കുടുംബ സംരംഭമായി തുടങ്ങാവുന്ന ബിസിനസ് ആണ്. വിലകുറച്ച് വില്‍ക്കാന്‍ വേണ്ടി ഗുണമേന്മയില്‍ കൊമ്പ്രിമൈസ് ചെയ്യരുത്. മെഷിനറികളുടെ വിലയുടെ ഒരു നിശ്ചിത ശതമാനം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും സബ്സിഡി കിട്ടാം.