Whatsapp Number : 8848407347
Facebook page: https://fb.me/NiyasAyoor
www.youtube.com/c/BusinessideasinIndia
അച്ചാറിലും നേടാം 30,000
അച്ചാര്‍ നിര്‍മ്മാണം
പാചക നൈപുണ്യം ഉള്ളവര്‍ക്ക് അധികം ശാരീരിക അധ്വാനം ഇല്ലാതെ ചെയ്യാവുന്ന സംരംഭം. വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തുടങ്ങാം. ചുറ്റുവട്ടത്തു തന്നെ വിപണി കണ്ടെത്താം. വീട്ടമ്മമാര്‍ക്കു പോലും തുടങ്ങാവുന്ന സംരംഭം. ഉയര്‍ന്ന ലാഭവിഹിതം ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
അച്ചാര്‍ നിര്‍മ്മാണം
മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി, മുളക് തുടങ്ങിയ അച്ചാറുകള്‍ നിര്‍മ്മിച്ച് വില്‍ക്കാം. അച്ചാര്‍പൊടി വാങ്ങി ചേര്‍ക്കാതെ സ്വന്തമായി ഉണ്ടാക്കി പൊടിച്ച് ഉപയോഗിച്ചാല്‍ ഗുണമേന്മ ഉറപ്പു വരുത്താം. ഉപ്പും എണ്ണയും അധികം ചേര്‍ക്കാതിരിക്കുന്നതു നല്ലതാണ്. അച്ചാര്‍ നിര്‍മ്മാണം നിര്‍മ്മിച്ച അച്ചാര്‍ ബോട്ടിലുകളിലോ പൌച്ചുകളിലോ നിറച്ച് ലേബല്‍ ഒട്ടിച്ച് വില്‍ക്കാം. കാറ്ററിംഗ് ഏജന്‍സികള്‍ ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നല്‍കാന്‍ വലിയ ബോട്ടിലുകള്‍ ആവശ്യമായി വരും. എല്ലാ സമയവും മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയവ ലഭ്യമല്ലാത്തതിനാല്‍ അതാത് സീസണുകളില്‍ ഇവ സംഭരിച്ച് സൂക്ഷിക്കേണ്ടതായി വരും.
മുതല്‍മുടക്ക്
മാങ്ങയും, നാരങ്ങയും, നെല്ലിക്കയും മറ്റും വാങ്ങി ഉപ്പിലിട്ട് സൂക്ഷിക്കുന്നതിന് ആവശ്യമായ ബാരലുകള്‍, പാത്രങ്ങള്‍, സീലിംഗ് മെഷീന്‍ തുടങ്ങി 50,000 രൂപയുടെ നിക്ഷേപം മതിയാകും.
വരുമാനം
പ്രതിമാസം ഒന്നര ലക്ഷം രൂപയുടെ അച്ചാര്‍ വിറ്റഴിക്കാന്‍ കഴിയുന്ന ഒരു യൂണിറ്റിന് എല്ലാ ചെലവുകളും കഴിഞ്ഞ് മാസം 30,000 രൂപ ലാഭമുണ്ടാക്കാന്‍ കഴിയും.
ശ്രദ്ധിക്കേണ്ടവ
പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കാതിരിക്കുകയും അത് ലേബലില്‍ സൂചിപ്പിക്കുകയും ചെയ്‌താല്‍ വില്‍പ്പന കൂടും. നിര്‍മ്മാണ പ്രവര്‍ത്തനം വനിതകളെ ഉപയോഗിച്ച് നടത്താം. ഭംഗിയുള്ള പാക്കിങ്ങില്‍ ബ്രാന്‍ഡ് നയിമോടുകൂടി വിപണനം നടത്തുക. Fssai പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടുക. പോരായ്മകള്‍ യഥാകാലം പരിഹരിക്കുക.