തേനീച്ച വളര്‍ത്തല്‍ (എപി കള്‍ച്ചര്‍) - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Monday, September 15, 2014

തേനീച്ച വളര്‍ത്തല്‍ (എപി കള്‍ച്ചര്‍)


തേനീച്ച വളര്ത്തനല്‍ കാര്ഷികവൃത്തിയുമായി ബന്ധപ്പെട്ട സംരംഭമാണ്, ആയതിനാല്‍ കൃഷിക്കാര്ക്ക് രണ്ടാമതൊരു വരുമാന മാര്ഗ്ഗണമായി സ്വീകരിക്കാവുന്നതാണ്. തേനീച്ചകള്‍ പൂവിലെ തേനിനെ (പൂന്തേന്‍-നെക്റ്റര്‍) മധുരമുള്ള തേന്‍ ആക്കി മാറ്റുകയും തങ്ങളുടെ കൂട്ടില്‍ സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു. വളരെക്കാലം മുതല്‍ തന്നെ വനത്തില്‍ നിന്നുള്ള തേന്‍ ശേഖരണം സാധാരണയായി നിലനില്ക്കുന്ന കാര്യമാണ്.വിപണിയില്‍ തേനിനും അനുബന്ധ ഉല്പന്നങ്ങള്ക്ക്മുള്ള സാധ്യത ഒരു സ്വീകാര്യമായ സംരഭമാക്കി ഇതിനെ മാറ്റിയിരിക്കുന്നു.
ഒരു സ്ഥിരവരുമാനം നല്കുന്നുവെന്ന തലത്തില്‍ തേനീച്ച വളര്ത്തരലിന്റെം ആനുകൂല്യങ്ങള്‍
•    തേനീച്ച വളര്ത്ത്ലിന് കുറഞ്ഞ സമയം, പണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകും.
•    കാര്ഷി്ക മൂല്യമുള്ള ചെറിയ പ്രദേശത്തുനിന്നുതന്നെ തേനും മെഴുകും ഉത്പാദിപ്പിക്കാം.
•    മറ്റേതെങ്കിലും കാര്ഷിപക ഉദ്യമങ്ങളുമായി വിഭവങ്ങളുടെ കാര്യത്തില്‍ തേനീച്ച വളര്ത്തയലിനെ താരതമ്യപ്പെടുത്താനാവില്ല
•    തേനീച്ച വളര്ത്തകലിന് അനുകൂലമായ പാരിസ്ഥിതിക പരിണിതഫലങ്ങളുണ്ട്. പുഷ്പിക്കുന്ന ചെടികളില്‍ പരാഗണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് തേനീച്ചകള്‍, അതിനാല്‍ ചില പ്രത്യേകയിനം ഫലങ്ങള്‍, സൂര്യകാന്തി പോലുള്ള പൂക്കള്‍ എന്നിവയില്‍ മികച്ച ഫലം നല്കുപന്നു.
•    തേന്‍ സ്വാദിഷ്ഠവും, ഉയര്ന്നി പോഷകമൂല്യമുള്ള ഭക്ഷണവുമാണ്. പാരമ്പര്യ രീതിയില്‍ തേന്‍ ശേഖരിക്കുമ്പോള്‍ തേനീച്ചകളുടെ കോളനികള്ക്ക്  വലിയ നാശം ഉണ്ടാകുന്നു. ഇത് തടയുവാന്‍ തേനീച്ചകളെ പെട്ടികളില്‍ വളര്ത്തി , വീട്ടില്‍ വച്ചുതന്നെ തേന്‍ ഉത്പാദിപ്പിക്കാം.
•    വ്യക്തികള്ക്കോക സംഘങ്ങള്‍ ചേര്ന്ന്  തേനീച്ചകളെ വളര്ത്താം .
•    തേനിനും, മെഴുകിനും വിപണിയില്‍ നല്ല വില ലഭിക്കും.
ഉല്പ്പാദന രീതി
ഫാമുകളിലോ വീടുകളിലോ തേനീച്ച വളര്ത്താം
1. തേനീച്ച വളര്ത്തുലിന് ആവശ്യമായ വസ്തുക്കള്

•    കൂട്: മുകളില്‍ പല തട്ടുകള്കൊവണ്ട് മൂടപ്പെട്ട ലളിതമായൊരു പെട്ടിയാണിത്. ഇതിന് ഏകദേശം 100 സെ.മീ. നീളം, 45 സെ.മീ. വീതി, 25 സെ.മീ. ഉയരവും വേണം. പെട്ടിക്ക് 2 സെ.മീ. ഘനം, 1 സെ.മീ. അകലമുള്ള പ്രവേശന ദ്വാരങ്ങള്‍ വേണം, നന്നായി സ്‌ക്രൂ ചെയ്ത് ഒട്ടിച്ചതാവണം. മുകളിലുള്ള തട്ടുകള്‍ കൂടുകളുടെ നീളത്തിലായിരിക്കണം. 1.5 സെ.മീ. ഘനത്തില്‍ പെട്ടിക്ക് കുറുകെ സ്ഥാപിക്കുന്ന ഇവ ഭാരിച്ച തേന്കൂടട് തോണ്ടാന്‍ സാധിക്കണം. ഇവയ്ക്കിടയില്‍ 3.3 സെ.മീ. അകലം വേണം, ഓരോ തട്ടുകളുടെയിടയിലൂടെ സ്വതന്ത്രമായി പറന്ന് ഓരോ തട്ടിലും കൂട് മെനയാന്‍ അവയ്ക്ക് കഴിയണം.
•    സ്‌മോക്കര്‍: ഇത് അവശ്യം വേണ്ട മറ്റൊരു ഉപകരണമാണ്. ഒരു ചെറിയ ടിന്‍ ഉപയോഗിച്ച് ഇതുണ്ടാക്കാം. തേനീച്ചകളുടെ കടിയില്‍ നിന്നും രക്ഷപ്പെടാനാണിത്, തേനീച്ചകളെ നിയന്ത്രിക്കുകയും ചെയ്യാം.
•    കത്തി: മുകളിലത്തെ ബാറുകള്‍ പതുക്കെ ഇളക്കാനും, ഹണി ബാറുകള്‍ മുറിച്ചെടുക്കാനും ഉപയോഗിക്കുന്നു.
•    തുണി: കൂടിനടുത്തുനിന്നും ജോലിചെയ്യുമ്പോള്‍ തേനീച്ച കുത്തില്‍ നിന്നും മൂക്കിനെയും കണ്ണുകളെയും രക്ഷിക്കാന്‍
•    തൂവല്‍: കൂടില്‍ നിന്നും ഈച്ചകളെ ആട്ടിയകറ്റാന്‍.
•    റാണിയെ മാറ്റിനിര്ത്താ നുള്ളത്
•    തീപ്പെട്ടി


2. തേനീച്ചയിനങ്ങള്
ഇന്ത്യയില്‍ നാലുതരം തേനീച്ചകളുണ്ട്. അവ.
•    റോക്ക് ബീ (ഏപിസ് ഡോര്സാചറ്റി) - ഇവ നന്നായി തേന്‍ ശേഖരിക്കും, കോളനി ഒന്നിന് 50 - 80 കിലോ ശരാശരി തേന്
•    ലിറ്റില്‍ ബീ (ഏപിസ് ഫ്‌ളോറിയ): ഇവ തേന അധികം നല്കാിത്തവയാണ്. കോളനി 200-900 ഗ്രാം തേന്
•    ഇന്ത്യന്‍ ബീ (ഏപിസ് സെറാന ഇന്സിോക്ക): ഇവ വര്ഷംനതോറും കോളനി ഒന്നിന് 6-8 കിലോ തേന്‍ നല്കുനന്നു.
•    യൂറോപ്യന്‍ ബീ (ഇറ്റാലിയന്‍ ബീ ഏപിസ് മെല്ലിഫെറ): കോളനി ഒന്നിന് ഇവയുടെ ശരാശരി ഉത്പാദനം 25 - 40 കിലോ.
കൊമ്പില്ലാത്ത തേനീച്ച (ട്രി ഗോണ്ട ഇറിഡിപ്പെന്നിസ്): മേല്പ്പ്റഞ്ഞവ കൂടാതെ കേരളത്തില്‍ മറ്റൊരിനം തേനീച്ചയുണ്ട്. കൊമ്പില്ലാത്തവ. ശരിക്കും കൊമ്പില്ലാത്തതല്ല, മറിച്ച് അതിനുള്ള കഴിവ് പൂര്ണ്ണലമായി രൂപപ്പെടാത്തവയാണ്. ഇവ പരാഗണത്തിന് വിദഗ്ധരാണ്. വര്ഷംപതോറും 300-400 ഗ്രാം തേന്‍ നല്കും്.



3. കൂടുകള്‍ സ്ഥാപിക്കേണ്ടത്
•    നന്നായി ഉണങ്ങിയ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് ധാരാളം തേന്‍, പൂമ്പൊടി, വെള്ളം എന്നിവ ലഭിക്കുന്ന പൂന്തോട്ടങ്ങള്ക്കിടുത്ത് കൂട് സ്ഥാപിക്കണം.
•    സൂര്യപ്രകാശത്തില്നിപന്നും സംരക്ഷണം നല്കിഥ കൂടിനുള്ളില്‍ അനുകൂലമായ താപം നിലനിര്ത്ത്ണം.
•    കൂട് ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്ഡികന് ചുറ്റും ആന്റ്ള വെല്ലുകള്‍ ഉറപ്പിക്കണം. കോളനികള്‍ കിഴക്ക് ദിശ നോക്കി വയ്ക്കുക, കൂടിന്റെ. ദിശയില്‍ ചെറിയ വ്യതിയാനങ്ങള്‍ വരുത്തണം, ഇത് മഴയില്നി‍ന്നും വെയിലില്‍ നിന്നും രക്ഷിക്കും.
•    കന്നുകാലികള്‍, മറ്റ് മൃഗങ്ങള്‍, തിരക്കേറിയ റോഡുകള്‍, തെരുവ് വിളക്കുകള്‍ എന്നിവയില്‍ നിന്നും അകലെ സ്ഥാപിക്കുക.


4. തേനീച്ച കോളനി സ്ഥാപിക്കല്
•    തേനീച്ച കോളനി സ്ഥാപിക്കാന്‍, കാട്ടില്‍ നിന്നും കൊണ്ടുവന്നോ അതോ തേനീച്ച കൂട്ടത്തെ ആകര്ഷിവച്ചുകൊണ്ടുവന്നോ ചെയ്യാം.
•    തയ്യാറാക്കിയ കൂടിനുള്ളില്‍ തേനീച്ചകളെ വയ്ക്കുന്നതിനുമുമ്പ്, പഴയ കൂടിന്റെയ അവശിഷ്ടമോ, മെഴുകോ ഉപയോഗിച്ച് മിനുക്കി പരിചിതമായ അന്തരീക്ഷം ഉണ്ടാക്കണം.
•    സാധ്യമെങ്കില്‍ റാണിയീച്ചയെ സ്വാഭാവിക കൂട്ടത്തില്‍ നിന്നും പിടിച്ച് കൂടിനുള്ളില്‍ ആക്കി മറ്റ് തേനീച്ചകളെ ആകര്ഷിംക്കാം.
•    കുറച്ച് ആഴ്ചകള്‍, അരകപ്പ് ചൂടുവെള്ളത്തില്‍ അരകപ്പ് പഞ്ചസാര കലക്കി കൂടിനുള്ളില്‍ വയ്ക്കുക. ഇവ ആഹാരമായും തേനീച്ച കൂട് വേഗം നിര്മ്മി ക്കാനുള്ള പ്രേരണ നല്കും്.
•    എണ്ണം അധികമാകരുത്


5. കോളനികള്‍ നിയന്ത്രിക്കുന്ന വിധം
•    തേനുല്പാിദനം ഉള്ള സമയത്ത്, ആഴ്ചയിലൊരിക്കലെങ്കിലും കൂട് പരിശോധിക്കുക, പ്രത്യേകിച്ച് രാവിലെ
•    മേല്ക്കൂ ര, സൂപ്പര്‍/ സൂപ്പറുകള്‍, ബ്രൂഡ് അറകള്‍, ഫ്ലോര്‍ ബോഡ് എന്ന ക്രമത്തില്‍ കൂട് വൃത്തിയാക്കുക.
•    ആരോഗ്യവതിയായ റാണിയീച്ച, വംശവര്ദ്ധതനവ്, തേന്‍, പൂമ്പൊടി എന്നിവയുടെ ശേഖരണം, റാണി അറകളുടെ സാന്നിദ്ധ്യം, തേനീച്ച വര്ദ്ധ്ന, മടിയന്മാ,രുടെ വളര്ച്ച  എന്നിവ നിരീക്ഷിക്കാന്‍ കൃത്യമായി കൂട് പരിശോധിക്കുക.
•    തേനീച്ച ശത്രുക്കളുടെ ഉപദ്രവമുണ്ടോ എന്ന് നോക്കുക. അവ
•    വാക്‌സ്‌മോത്ത് (ഗാലറിയ മെല്ലോണെല്ല) - തേനീച്ച കൂടിന്റെ‌ മുക്കിനും മൂലകളിലും ഉള്ള പട്ടുപോലുള്ള കോശഘടനയെയും എല്ലാ ലാര്വകകളെയും നശിപ്പിക്കുക.
•    വാക്‌സ്ബീറ്റിലുകള്‍ (പ്ലാറ്റിബോളിയം എസ്.പി.) – പൂര്ണ്ണല വളര്ച്ചകയെത്തിയ കരിവണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക.
•    ചെറുകീടങ്ങള്‍- പൊട്ടാസ്യം പെര്മാതഗനേറ്റ് ലായനിയില്‍ മുക്കിയ പഞ്ഞികൊണ്ട് കൂടിനകം, ചട്ടക്കൂട്, തറ എല്ലാം നന്നായി തുടക്കുക. കീടങ്ങള്‍ പൂര്ണ്ണൂമായി കാണാതാവുന്നതുവരെ ഇത് ആവര്ത്തി ക്കുക.
•    ഉത്പാദനക്കുറവുളള സീസണിലെ ക്രമീകരണം
•    സൂപ്പറുകള്‍ മാറ്റുക, ലഭ്യമായ ആരോഗ്യമുള്ള ബ്രൂഡുകളെ ബ്രൂഡ് ചേമ്പറിനുള്ളില്‍ ഒതുക്കി ക്രമീകരിക്കുക.
•    വേണമെങ്കില്‍ വിഭജിക്കുന്ന മറവെക്കുക.
•    കണ്ടെത്തിയാല്‍ ക്ലീന്‍ സെല്ലുകളെയും ഡ്രോണ്‍ സെല്ലുകളെയും നശിപ്പിക്കുക.
•    ഇന്ത്യന്‍ തേനീച്ചകള്ക്ക്് ആഴ്ചയൊന്നിന്, ഒരു കോളനിക്ക് 200 ഗ്രാം പഞ്ചസാര ചേര്ത്തച ലായനി (1 : 1) നല്കുകക
•    മോഷണം ഒഴിവാക്കാന്‍ എല്ലാ കോളനിയിലും ഒരേസമയം ആഹാരം നല്കുനക
•    തേനുല്പാംദന കാലത്തിന് മുമ്പുതന്നെ കോളനിയില്‍ ആവശ്യമായ ഈച്ചയുടെ എണ്ണം സജ്ജീകരിക്കുക
•    ഒന്നാം സൂപ്പറിനും ബ്രൂഡ് ചേമ്പറിനുമിടയില്‍ പരമാവധി സ്ഥലം ലഭ്യമാക്കുക, എന്നാല്‍ ആദ്യ സൂപ്പറിനുമുകളില്‍ വേണ്ട.
•    റാണിയെ ബ്രൂഡ് ചേമ്പറിനുള്ളില്‍ തന്നെ നിര്ത്താനന്‍ വിധത്തില്‍ ബ്രൂഡിനും സൂപ്പര്‍ ചേമ്പറിനുമിടയില്‍ ക്വീന്‍ എക്‌സ്‌ക്ലൂഡര്‍ ഷീറ്റുകള്‍ വയ്ക്കുക.
•    ആഴ്ചയിലൊരിക്കല്‍ കോളനി പരിശോധിക്കുക. തേന്‍ നിറഞ്ഞ തട്ടുകള്‍ സൂപ്പറിന്റെര വശങ്ങളിലേയ്ക്ക് മാറ്റുക. മുക്കാല്‍ ഭാഗം തേന്‍ അഥവാ പൂമ്പൊടിയും ഒരുഭാഗം സീല്‍ ചെയ്ത ബ്രൂഡും കൊണ്ട് നിറഞ്ഞ തട്ടുകള്‍ ചേമ്പറിനുള്ളില്‍ നിന്നും മാറ്റി പകരം ഒഴിഞ്ഞ തട്ടുകള്‍ അവിടെ വയ്ക്കുക.
•    പൂര്ണ്ണളമായി സീല്‍ ചെയ്ത തേന്കൂടട് അഥവാ മൂന്നില്‍ രണ്ട് ഭാഗം നിറഞ്ഞ കൂട് അടച്ച് തേന്‍ ശേഖരിച്ചശേഷം, സൂപ്പറുകളിലേക്ക് തിരിച്ച് വയ്ക്കുക.


6. തേന്‍ ശേഖരണം
•    തേന്‍ എടുക്കാനുദ്ദേശിക്കുന്ന ഭാഗത്ത് പുകച്ച് തേനീച്ചകളെ അകറ്റിയശേഷം, ശ്രദ്ധയോടെ തേന്കൂനട് ചെത്തിയെടുക്കുക.
•    ഒക്‌ടോബര്‍/ നവംബര്‍, ഫെബ്രുവരി-ജൂണ്‍ എന്നീ രണ്ട് പൂക്കാലങ്ങള്ക്ക്  ശേഷമാണ് തേനെടുക്കുന്നത്.
•    തേന്‍ നിറഞ്ഞ് പാകമായ കൂട് ഇളംനിറത്തിലായിരിക്കും. ഇരുവശങ്ങളിലും ഉള്ള പകുതിയിലധികം തേനറകള്‍ മെഴുകിനാല്‍ അടച്ചിരിക്കും.

No comments: