പണം വാരും പാലട നിര്‍മ്മാണം Palada Making Business ideas in india Malayalam Kerala - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Wednesday, February 7, 2018

പണം വാരും പാലട നിര്‍മ്മാണം Palada Making Business ideas in india Malayalam Kerala


പായസം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാലട ആധുനിക മെഷിനറികള്‍ ഉപയോഗിച്ച് വ്യാവസായി കമായി നിര്‍മ്മിച്ച് വില്‍ക്കുന്നതാണ് ബിസിനസ്. അരിയും വെള്ളവും മാത്രമാണ് പാലട നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍. ഓണം വിഷു തുടങ്ങിയ ആഘോഷ വേളകളിലും വിവാഹ സീസണുകളിലും ഉയര്‍ന്ന ഡിമാന്റ് പ്രതീക്ഷിക്കാം.
നിര്‍മ്മാണ രീതി
പൊതുവിപണിയില്‍ നിന്നും ഗുണമേന്മയുള്ള പച്ചരി വാങ്ങി കഴുകി വൃത്തിയാക്കി കുതിര്‍ക്കുന്നു. ഇത് പൊടിച്ചെടുത്ത് വെള്ളം ചേര്‍ത്ത് കുഴച്ച് മാവാക്കി ട്രേകളില്‍ നിരത്തി ആവിയില്‍ പുഴുങ്ങി എടുക്കുന്നു. ഇത് ചൂടാറുമ്പോള്‍ വെയിലിലോ ഡ്രയറിലോ ഉണക്കുന്നു. ശേഷം യന്ത്രസഹായത്തോടെ ആവശ്യമായ അളവില്‍ മുറിച്ചെടുക്കുന്നു. ഇത് പായ്ക്ക് ചെയ്ത് വില്‍ക്കാം.

  ഇത്തരത്തിലുള്ള ബിസിനസ് ആശയങ്ങള്‍ ഉള്ള വീഡിയോകള്‍ തുടര്‍ന്നും കാണുന്നതിന് ചാനല്‍ ചെയ്യുക   ചെയ്യുകയും ബെല്‍ ബട്ടണ്‍ക്ലിക്ക് ചെയ്യുകയും ചെയ്യുക.
മുതല്‍മുടക്ക്
ബോയിലര്‍ മെഷീന്‍, കുക്കര്‍, ഡ്രയര്‍, പായ്ക്കിംഗ് മെഷീന്‍, സീലിംഗ് മെഷീന്‍ തുടങ്ങി വ്യത്യസ്ത മെഷിനറികള്‍ പാലട നിര്‍മ്മാണത്തിന് ആവശ്യമാണ്. അഞ്ച് ലക്ഷം രൂപ മുടക്കി ഈ മെഷിനറികള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം തുടങ്ങാം. ബിസിനസ് വളരുന്നതിന് അനുസരിച്ച് കൂടുതല്‍ മെഷിനറികള്‍ വാങ്ങി സ്ഥാപിച്ചാല്‍ മതിയാകും.
വരുമാനം
പാലട നിര്‍മ്മാണം 20% മുതല്‍ 30% വരെ ലാഭം കിട്ടുന്ന ഒരു ബിസിനസ് ആണ്.  രണ്ടു മുതല്‍ രണ്ടര ലക്ഷം രൂപ വരെ പ്രതിമാസ വിറ്റുവരവ്  ഉള്ള ഒരു യൂണിറ്റിന്  50,000 രൂപ ചെലവുകള്‍ കഴിഞ്ഞ് ലാഭമായി ലഭിക്കും.
ശ്രദ്ധിക്കേണ്ടവ
വെയില്‍ ഉള്ള സമയങ്ങളില്‍ വെയിലത്ത് ഉണക്കുന്ന താണ് ചെലവു കുറയ്ക്കാന്‍ നല്ലത്.
കാറ്ററിംഗ് ഏജന്‍സികളില്‍ നിന്നും നേരിട്ട് ഓര്‍ഡര്‍ എടുക്കുന്നത് ഉയര്‍ന്ന മാര്‍ജിന്‍ കിട്ടാന്‍ സഹായിക്കും
ആകര്‍ഷകമായ പ്രീമിയം പാക്കിങ്ങില്‍ ബ്രാന്‍ഡ് നയിമോടുകൂടി വിപണനം നടത്തുക.
Fssai പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടുക.
Telegram Group link : https://goo.gl/cX1D1J
Whatsapp Number : 8848407347 (No Calls please)
Facebook page: https://fb.me/NiyasAyoor
www.youtube.com/c/BusinessideasinIndia
പണം വാരും പാലട നിര്‍മ്മാണം