ഡിറ്റര്‍ജന്‍റ് (സോപ്പുപൊടി) നിര്‍മ്മാണം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Sunday, September 14, 2014

ഡിറ്റര്‍ജന്‍റ് (സോപ്പുപൊടി) നിര്‍മ്മാണം

ഡിറ്റര്‍ജന്‍റ് (സോപ്പുപൊടി) നിര്‍മ്മാണം

5 കിലോ ഡിറ്റര്‍ജന്‍റ് നിര്‍മ്മിക്കാന്‍ആവശ്യമായ സാധനങ്ങള്‍:
സോഡിയം കാര്‍ബണേറ്റ് -    2 കിലോഗ്രാം
സോഡിയം ക്ലോറൈഡ് -     2 കിലോഗ്രാം
സ്റ്റോണ്‍പൌഡര്‍-    200 ഗ്രാം
സ്ലറി    -    400 ഗ്രാം
റ്റി. എസ്. പി. -    50 ഗ്രാം
റ്റി. വൈ. എസ്. പി. -    50 ഗ്രാം
കളര്‍ഗാര്‍ഡ് – 50 ഗ്രാം
പെര്‍ഫ്യൂം -    25 മി.ലി

നിര്‍മ്മിക്കുന്ന വിധം:
2 കിലോഗ്രാം സോഡിയം കാര്‍ബണേറ്റ്, 2 കിലോഗ്രാം സോഡിയം ക്ലോറൈഡ്, 200 ഗ്രാം സ്റ്റോണ്‍പൌഡര്‍ എന്നിവ ഒരു പ്ലാസ്റ്റിക്‌ ഷീറ്റിലേക്ക് ഇടുക. എന്നിട്ട് ഇവ മൂന്നും കൂടി നന്നായി ഇളക്കിച്ചേര്‍ക്കുക (ഗ്ലൌസ്‌ ധരിച്ചു വേണം ഇളക്കാന്‍). ഇത് നന്നായി ഇളക്കിയതിനു ശേഷം നിരത്തിയിടുക. ഇതിലേക്ക് സ്ലറി ഒഴിച്ച് വേഗം നന്നായി ഇളക്കി പൊടി പോലെ ആക്കുക. പിന്നീട്‌റ്റി. എസ്. പി., റ്റി. വൈ. എസ്. പി. പൊടികള്‍ എല്ലാ ഭാഗത്തും വീഴത്തക്ക വിധം വിതറുക. അതിനു ശേഷം നന്നായി ഇളക്കുക. അവസാനം കളര്‍ഗാര്‍ഡ്‌ ചേര്‍ത്ത്‌നന്നായി ഇളക്കി നിരത്തിയിട്ട് തണുക്കാന്‍ അനുവദിക്കുക. 15 മിനിറ്റ് കഴിഞ്ഞ് പായ്ക്കറ്റുകളിലാക്കി സീല്‍ ചെയ്യുക.

4 comments:

Niyas Abdul Salam said...

These are raw materials of soap powder which are available in chemical shops and laboratory supplies shops

MOON LIGHT said...

How much per kg price

Unknown said...

Good

Unknown said...

ഗുഡ് ഇൻഫോം