ജൂട്ട്ബാഗ് നിര്‍മ്മാണം Home based Jute Bag Making Busiess Idea - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Sunday, February 4, 2018

ജൂട്ട്ബാഗ് നിര്‍മ്മാണം Home based Jute Bag Making Busiess Idea



ലാഭകരമായ ജൂട്ട്ബാഗ് നിര്‍മ്മാണം 
ജൂട്ട്ബാഗ് നിര്‍മ്മാണം ജൂട്ട് മെറ്റീരിയല്‍ ഷീറ്റുകള്‍ വാങ്ങി ഉപഭോക്താ ക്കളുടെ ആവശ്യം അനുസരിച്ച് വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലും ജൂട്ട്ബാഗുകള്‍ ഉണ്ടാക്കി വില്‍ക്കുന്നതാണ് ബിസിനസ്. തയ്യല്‍ ജോലിയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അല്‍പം പരിശീലനം നേടിയാല്‍ അനായാസം തുടങ്ങാവുന്ന ഒന്നാണ് ജൂട്ട്ബാഗ് നിര്‍മ്മാണം.  ജൂട്ട് ബാഗ് നിര്‍മ്മാണം ചെറിയ മുതല്‍മുടക്കില്‍ തുടങ്ങാവുന്നതാണ്. നേരിട്ട് ഓര്‍ഡര്‍ ക്യാന്‍വാസ് ചെയ്തും പ്രദര്‍ശന വില്‍പ്പന മേളകളില്‍ പങ്കെടുത്തും വില്‍പ്പന നടത്താം. വിവിധ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന സംഗമങ്ങളിലും യോഗങ്ങളിലും ഗിഫ്റ്റ് ആയി നല്‍കാനും ഇത്തരം ബാഗുകള്‍ ഉപയോഗിക്കുന്നു. 
മുതല്‍മുടക്ക് 
സ്റ്റിച്ചിംഗ് മെഷീന്‍, ആവശ്യമായ ഫര്‍ണിച്ചര്‍, സ്ക്രീന്‍ പ്രിന്റിങ്ങിന് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ ജൂട്ട് ബാഗ് നിര്‍മ്മാണം ആരംഭിക്കാന്‍ ആവശ്യമാണ്. ഇവ വാങ്ങി അന്‍പതിനായിരം രൂപ മുതല്‍മുടക്കില്‍ ജൂട്ട്ബാഗ് നിര്‍മ്മാണം ആരംഭിക്കാം. 
വരുമാനം 
വ്യത്യസ്ത വലിപ്പത്തിലുള്ള ജൂട്ട് ബാഗുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നത് 20 മുതല്‍ 25 ശതമാനം വരെ ലാഭം ലഭിക്കുന്ന ഒരു മേഖലയാണ്. നല്ല നിലയില്‍ ക്വാളിറ്റിയുള്ള ബാഗുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയാല്‍ രണ്ടുലക്ഷം രൂപയുടെ വില്‍പ്പനയും 45,000 രൂപ വരുമാനവും നേടാം. 
ശ്രദ്ധിക്കേണ്ടവ 
തയ്യല്‍ അറിയാമെങ്കില്‍ ഇത് ഒരു കുടുംബ സംരംഭമായി തുടങ്ങാവുന്ന ബിസിനസ് ആണ്. ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നേടിയ ശേഷം യൂണിറ്റ് ആരംഭിക്കാന്‍ ശ്രദ്ധിക്കുക. ഓര്‍ഡര്‍ നേരിട്ട് ക്യാന്‍വാസ് ചെയ്യാം. മെഷിനറികളുടെ വിലയുടെ ഒരു നിശ്ചിത ശതമാനം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും സബ്സിഡി കിട്ടാം.
Jute bag making business idea for house wife ladies home based kerala 

Telegram Group link : https://goo.gl/cX1D1J 
Whatsapp Number : 8848407347 
Facebook page: https://fb.me/NiyasAyoor 
www.youtube.com/c/BusinessideasinIndia