Banana Powder Making business idea kerala Malayalam ബനാന പൌഡര്‍ - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Monday, February 5, 2018

Banana Powder Making business idea kerala Malayalam ബനാന പൌഡര്‍


ബനാന പൌഡര്‍ നിര്‍മ്മാണം
കേരത്തില്‍ ഏറ്റവും സുലഭമായി കൃഷി ചെയ്യപ്പെടുന്ന ഒരു കാര്‍ഷിക വിളയാണ് ഏത്തവാഴ. ഏത്തക്കായ അരിഞ്ഞ് ഉണക്കി പൊടിച്ച് ഉണ്ടാക്കുന്ന ബനാന പൌഡര്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ആരോഗ്യ ദായകമായ ഒരു ഭക്ഷണ പദാര്‍ത്ഥമാണ്. ഇത്തരം വസ്തുക്കള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ പ്രിയം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ നിര്‍മ്മാണം അധികം സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലാതെ ലളിതമായി ഒരു കുടുംബ സംരംഭം ആയി നടത്താവുന്നതാണ്.
നിര്‍മ്മാണ രീതി
കര്‍ഷകരില്‍ നിന്ന് നേരിട്ടോ സമീപ പ്രദേശങ്ങളിലെ വിപണികളില്‍ നിന്നോ ഏത്തക്കായ ശേഖരിക്കാം.  ഇത് കഷണങ്ങളായി മുറിച്ചതിനു ശേഷം നന്നായി ഉണക്കിയെടുക്കുന്നു. ഇത് നന്നായി പൊടിച്ചെടുത്ത് ധാന്യപ്പൊടികളും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്തോ അല്ലാതെയോ പായ്ക്ക് ചെയ്ത് വിപണനം നടത്തുന്നു.
മുതല്‍മുടക്ക്
വെജിറ്റബിള്‍ കട്ടിംഗ് മെഷീന്‍, ഡ്രയര്‍, പള്‍വറൈസര്‍, വെയിംഗ് മെഷീന്‍,  സീലിംഗ് മെഷീന്‍  തുടങ്ങി വ്യത്യസ്ത മെഷിനറികള്‍ ബനാന പൌഡര്‍ നിര്‍മ്മാണത്തിന് ആവശ്യമാണ്. അഞ്ച് ലക്ഷം രൂപ മുടക്കി ഈ മെഷിനറികള്‍ സ്ഥാപിച്ച് ബനാന പൌഡര്‍ ഉല്‍പ്പാദനം നടത്താം.
വരുമാനം
ബനാന പൌഡര്‍ നിര്‍മ്മാണം 20% ലാഭം പ്രതീക്ഷിക്കാവുന്ന ഒരു സംരംഭം ആണ്. ബനാന പൌഡര്‍ ഉല്‍പ്പാദനം നടത്തി വിപണനം ചെയ്ത് മാസം രണ്ടര ലക്ഷം രൂപ വിറ്റുവരവ് ഉണ്ടാക്കുന്ന ഒരു യൂണിറ്റിന്  50,000 രൂപ ചെലവുകള്‍ കഴിഞ്ഞ് ലാഭമായി ലഭിക്കും.
ശ്രദ്ധിക്കേണ്ടവ
ബനാന പൌഡര്‍ നിര്‍മ്മാണത്തോടൊപ്പം മറ്റ് ഫുഡ് സപ്ലിമെന്ടുകളുടെയും നിര്‍മ്മാണം നടത്താം.
കൃത്രിമ നിറങ്ങളോ പ്രിസര്‍വേറ്റീവുകളോ ചേര്‍ക്കരുത്.
ആകര്‍ഷകമായ പ്രീമിയം പാക്കിങ്ങില്‍ ബ്രാന്‍ഡ് നയിമോടുകൂടി വിപണനം നടത്തുക.
Fssai പോലെയുള്ള ആവശ്യമായ ലൈസന്‍സുകള്‍ നേടുക.

Telegram Group link : https://goo.gl/cX1D1J
Whatsapp Number : 8848407347
Facebook page: https://fb.me/NiyasAyoor
www.youtube.com/c/BusinessideasinIndia