വാഷിംഗ് സോപ്പ്‌ നിര്‍മ്മാണം - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Sunday, September 14, 2014

വാഷിംഗ് സോപ്പ്‌ നിര്‍മ്മാണം

ആവശ്യമായ സാധനങ്ങള്‍:
കാസ്റ്റിക് സോഡ : 200 ഗ്രാം
ടാല്‍കം പൌഡര്‍ : 200 ഗ്രാം
സിലിക്കേറ്റ് : 500 ഗ്രാം
കളര്‍ : 5 ഗ്രാം
പെര്‍ഫ്യൂം : 25  മില്ലീലിറ്റര്‍
എണ്ണ : 1 കിലോഗ്രാം
വെള്ളം : 600 മില്ലീലിറ്റര്‍

നിര്‍മ്മിക്കുന്ന  വിധം:
500 ഗ്രാം സിലിക്കേറ്റിലേക്ക് 200 ഗ്രാം കാസ്റ്റിക് സോഡ ചേര്‍ത്ത്‌ അതില്‍ 600 മില്ലീലിറ്റര്‍ വെള്ളം ഒഴിച്ച് ഇളക്കി സിലിക്കേറ്റ്ലായനി തലേദിവസം തയ്യാറാക്കി വെക്കണം. പിറ്റേദിവസം സോപ്പുണ്ടാക്കുന്നതിനു മുന്‍പായി 1 കിലോഗ്രാം എണ്ണയില്‍ നിന്ന്‍ 100 ഗ്രാം മാറ്റി വെക്കുക. ബാക്കി വെളിച്ചെണ്ണ ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. അതില്‍ 200 ഗ്രാം ടാല്‍കം പൌഡര്‍ ഇട്ട് നന്നായി ഇളക്കുക. ഈ ടാല്‍കം പൌഡര്‍ ലായനിയിലേക്ക് തലേദിവസം തയ്യാറാക്കി വച്ചിരുന്ന സിലിക്കേറ്റ്ലായനി കുറേശ്ശെയായി ഒഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക.  ഈ ലായനി കുഴമ്പു രൂപത്തിലാകുമ്പോള്‍ മാറ്റി വെച്ച 100 ഗ്രാം എണ്ണയില്‍ കളറും  പെര്‍ഫ്യൂമും നന്നായി ചാലിച്ച് ചേര്‍ത്ത്‌ ബക്കറ്റിലെ മിശ്രിതത്തിലേക്ക് ചേര്‍ത്ത്‌ വീണ്ടും നന്നായി ഇളക്കുക. പിന്നീട്‌ ഇത് അച്ചിലേക്ക് കോരിയോഴിച്ച് വെക്കുക. 3 മണിക്കൂര്‍ കഴിയുമ്പോള്‍ അച്ചില്‍ നിന്നും ഇളക്കിയെടുക്കുക. 4 ദിവസം കഴിഞ്ഞാല്‍ ഉപയോഗിക്കാം.

Tag: How to make home made washing soap, Small Business Idea, Work from home

No comments: