#2 Business Idea in India Kappalandi Mitayi Malayalam കപ്പലണ്ടി മിഠായി ... - Business Ideas In India .in

Guidance and Business Ideas for Micro, Small and Medium Enterprises in Kerala.

Friday, January 19, 2018

#2 Business Idea in India Kappalandi Mitayi Malayalam കപ്പലണ്ടി മിഠായി ...



Whatsapp Number : 8848407347

Facebook page: https://fb.me/NiyasAyoor

www.youtube.com/c/BusinessideasinIndia

കപ്പലണ്ടി മിഠായി ഉണ്ടാക്കി നേടാം 40,000 
കപ്പലണ്ടി മിഠായി നിര്‍മ്മാണം 
വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാം. വീട്ടിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്താം. വീട്ടമ്മമാര്‍ക്ക് പോലും നടത്തിക്കൊണ്ടു പോകാവുന്ന ബിസിനസ്. മുടക്കുമുതല്‍ ഇല്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും ബിസിനസ് അവസാനിപ്പിക്കാം. 
നിര്‍മ്മാണ രീതി
 തൊലികളഞ്ഞ കപ്പലണ്ടി ശര്‍ക്കരയും അരിമാവും ചേര്‍ത്ത് മിക്സ് ചെയ്താണ് കപ്പലണ്ടി മിഠായി നിര്‍മ്മിക്കുന്നത്. ഇത് നിര്‍മ്മിക്കാന്‍ അറിയാവുന്ന ഒരാളുടെ അടുത്തുനിന്ന് പഠിക്കുകയോ ഒരാളെ മിഠായി നിര്‍മ്മിക്കുവാന്‍ നിയമിക്കുകയോ ചെയ്യാം.
 മുതല്‍മുടക്ക് 
കുടില്‍ വ്യവസായങ്ങള്‍ പോലെയുള്ള യൂണിറ്റുകളില്‍ ആണ് നിലവില്‍ ഇത്തരം സാധനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിന് കാര്യമായ മുതല്‍മുടക്ക് ആവശ്യമില്ല. 
വരുമാനം
 വിറ്റുവരവിന്റെ ഇരുപത് ശതമാനത്തോളം ലാഭം കിട്ടാവുന്ന ഒരു ബിസിനസാണ് കപ്പലണ്ടി മിഠായി നിര്‍മ്മാണം. പ്രതിമാസം രണ്ടുലക്ഷം രൂപയുടെ വിറ്റുവരവു നേടിയാല്‍ ചെലവുകള്‍ കഴിച്ച് 40,000 രൂപ ലാഭം ഉണ്ടാക്കാന്‍ കഴിയും. 
ശ്രദ്ധിക്കേണ്ടവ
 കപ്പലണ്ടി നന്നായി വൃത്തിയാക്കിയും ശര്‍ക്കരയിലെ മാലിന്യങ്ങള്‍ കളഞ്ഞും നിര്‍മ്മാണത്തിനുപയോഗിക്കുക. നന്നായി പായ്ക്ക് ചെയ്‌താല്‍ പ്രീമിയം ഉല്‍ന്നമാക്കി ഉയര്‍ന്നവിലയ്ക്ക് വില്‍ക്കാന്‍ സാധിക്കും. മലയാളികള്‍ പ്രവാസികളായുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതയും കപ്പലണ്ടി മിഠായിക്കുണ്ട്.